| Saturday, 8th June 2019, 8:18 pm

'തൊടുന്യായം കണ്ടെത്താതെ തോല്‍വിയെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണം': വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെരഞ്ഞെടുപ്പില്‍ മത-വര്‍ഗ്ഗീയ ശക്തികള്‍ രാഷ്ട്രീയമായി മുന്നേറുമ്പോള്‍ തൊടുന്യായം കണ്ടെത്താതെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍. ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. ഇടതുപക്ഷത്തിന് ഇനി ജനവിശ്വാസം നേടാന്‍ ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്നും വി.എസ് പറഞ്ഞു.

ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ഭാവിയില്ലെന്ന സഹയാത്രികരുടെ വിലാപം തെറ്റായ ബോധമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റായി പൊതുവിലയിരുത്തല്‍ ഉണ്ടായ സാഹചര്യവും ഗൗരവകരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുമ്പോള്‍ അതിനെ നേരിടാന്‍ ഇടതുപക്ഷത്തിന് ഉത്തരവാദിത്വമുണ്ട്. മുമ്പും വര്‍ഗ്ഗീയ ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ അവസ്ഥ ഉത്കണ്ഠാ ജനകമാണ്. വര്‍ഗ്ഗീയതയെ നേരിടാന്‍ ഇടതുപക്ഷമല്ലാതെ മറ്റാരാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

We use cookies to give you the best possible experience. Learn more