| Tuesday, 6th March 2018, 9:10 pm

ത്രിപുരയില്‍ ആര്‍.എസ്.എസ് ഗുണ്ടാസംഘം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് വി.എസിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ത്രിപുരയില്‍ ബി.ജെ.പി ആര്‍.എസ്.എസ് ഗുണ്ടാസംഘം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. അവിടെ ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പു വരുത്താനും, അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി.എസ് കത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ബി.ജെ.പി ആക്രമണം ആരംഭിച്ചത്. ബലോണിയയിലെ അഞ്ചടി ഉയരമുള്ള ലെനിന്‍ പ്രതിമയും ബി.ജെ.പി പ്രവര്‍ത്തകര്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. ഭാരത് മാതാ കി ജയ് വിളികളോടെ പ്രതിമയുടെ തല വെട്ടിയെടുത്ത് ഫുട്ബോളെന്ന പോലെ തട്ടിക്കളിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി സി.പി.ഐ.എം നേതാവ് തപസ് ദത്ത പറഞ്ഞു.

514 പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. 196 വീടുകളും 64 പാര്‍ട്ടി ഓഫീസുകളും തകര്‍ത്തു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ കമ്മ്യൂണലിസം ഫോബിയയാണ് അക്രമം വ്യക്തമാക്കുന്നതെന്ന് സി.പി.ഐ.എം പ്രതികരിച്ചു. ഇടതുപക്ഷ അടിച്ചമര്‍ത്തലിന് വിധേയരായവരുടെ പ്രതികരണമാണ് പ്രതിമ തകര്‍ക്കലെന്നാണ് ബി.ജെ.പിയുടെ ന്യായീകരണം.

We use cookies to give you the best possible experience. Learn more