[]ന്യൂദല്‍ഹി: ##ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അപൂര്‍ണമാണെന്ന് കാണിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്.
പ്രതിയാകേണ്ടയാള്‍ മന്ത്രിയായതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും ഹരജിയില്‍ പറയുന്നു. ഇരകള്‍ക്കും സാക്ഷികള്‍ക്കും ലഭിച്ച പണത്തിന്റെ സ്രോതസ്സ് അന്വേഷണ സംഘം പരിശോധിച്ചില്ല.
കെ. ദാമോദരന് ലഭിച്ച പണത്തിന്റെ സ്രോതസ്സും അന്വേഷിക്കണം. ഹൈക്കോടതി ഈ വസ്തുതകള്‍ പരിഗണിച്ചില്ലെന്നും വി.എസ് ഹരജിയില്‍ പറയുന്നത്. ജുഡീഷ്യറിയിലെ പ്രമുഖരടക്കം 22 പേര്‍ കേസില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതിനാല്‍ അത്തരമൊരു കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും ഹരജിയില്‍ പറയുന്നു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് കഴിഞ്ഞ ഓഗസ്റ്റില്‍ നല്‍കിയ ഹരജി കേരളാ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചി രിക്കുകയാണെന്നും ഈയവസരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്.