വയലാര്‍: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും സംഘപരിവാറും കേരളത്തിനെതിരെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. 71ാമത് പുന്നപ്ര വയലാര്‍ സമര വര്‍ഷിക വാരാചരണത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ.എമ്മിനെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും ഇല്ലാതാക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹിറ്റ്‌ലര്‍ ചെമ്പടയെ പേടിച്ച് ആത്മഹത്യ ചെയ്തത് ഇവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ കേരളത്തിനെതിരെ വ്യാജപ്രചരണവുമായി രംഗത്തെത്തിയിരുന്നു. കേരളം അക്രമങ്ങളുടെ നാടാണെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമടക്കമുള്ള വാര്‍ത്തകളും ദേശീയമാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തിയാണ് വി.എസിന്റെ പ്രസ്താവന.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്തമാസം നിയമസഭയില്‍ വക്കുന്നതോടെ ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും പൊതുസ്ഥലത്ത് ഉടുതുണി അഴിഞ്ഞുപോയവരുടെ സ്ഥിതിയാകുമെന്നും വി.എസ് പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഉമ്മന്‍ചാണ്ടിയും ഒപ്പമുള്ളവരും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.