'കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടി'; യെച്ചൂരിയെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്‍
National Politics
'കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടി'; യെച്ചൂരിയെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2018, 1:15 pm

തിരുവനന്തപുരം: രാഷ്ട്രീയ പ്രമേയത്തിലെ കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍  സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയ്ക്ക് കത്തയച്ചു. പ്രായോഗികമായ രാഷ്ട്രീയസമീപനം സ്വീകരിക്കണമന്ന്  അദ്ദേഹം കത്തില്‍ പറയുന്നുവെന്നും വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: മോദിക്ക് മുന്‍പില്‍ പ്രതിഷേധമില്ല; നരേന്ദ്രമോദിയേയും നെതന്യാഹുവിനേയും ഗുജറാത്തിലേക്ക് വരവേറ്റത് പദ്മാവതിലെ ഗാനത്തിന്റെ നൃത്തച്ചുവടുകളുമായി


ഫാസിസ്റ്റ് കക്ഷിയായ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാണം. ഇതിന് മതേതര കക്ഷികളുമായി സഹകരണം വേണം. കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്നും കത്തില്‍ വി.എസ് അച്യുതാനന്ദന്‍ പറയുന്നു.


Must Read: ‘മകനെ കൊന്ന അമ്മയെ ക്രിമിനല്‍ എന്ന് മുദ്ര കുത്തേണ്ട’; കൊല്ലം സംഭവത്തില്‍ പ്രമുഖ മനോരോഗവിദഗ്ധന്റെ അഭിപ്രായം ഇങ്ങനെ


കോണ്‍ഗ്രസുമായി ഒരു സഹകരണവും പാടില്ലെന്നായിരുന്നു പി.ബി.യുടെ അഭിപ്രായമായി പ്രകാശ് കാരാട്ട് മുന്നോട്ടുവെച്ച രാഷ്ട്രീയസമീപനരേഖ. ബി.ജെ.പി.യെന്ന മുഖ്യശത്രുവിനെ നേരിടാന്‍ ജനാധിപത്യ മതേതരശക്തികളുടെ രാഷ്ട്രീയചേരിക്കായി വാദിച്ച് യെച്ചൂരിയും രേഖ തയ്യാറാക്കി. ഇരുപക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.


Don”t Miss: സിനിമാ പോസ്റ്ററില്‍ തുപ്പി; യുവാവിന് സൂപ്പര്‍ താരത്തിന്റെ ആരാധകരുടെ ക്രൂരമര്‍ദ്ദനം; വീഡിയോ പ്രചരിപ്പിച്ചു


കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പുസഖ്യമോ പാടില്ലെന്ന, കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം ചൂണ്ടിക്കാട്ടിയായിരുന്നു കാരാട്ടിന്റെ വാദം. പൊതുഅടവുനയത്തെയും പാര്‍ലമെന്ററി സഖ്യത്തെയും രണ്ടായി കാണണമെന്നാണ് യെച്ചൂരിയും കൂട്ടരും അഭിപ്രായപ്പെട്ടത്.