Advertisement
Kerala Election 2021
വി.എസ് അച്യൂതാനന്ദന്റെ സഹോദര പുത്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; എം. ലിജുവിന് വേണ്ടി പ്രവര്‍ത്തിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 30, 03:17 pm
Tuesday, 30th March 2021, 8:47 pm

ആലപ്പുഴ: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ സഹോദര പുത്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വി.എസ് അച്യുതാനന്ദന്റെ ജ്യേഷ്ഠന്‍ ഗംഗാധരന്റെ മകനായ ജി. പീതാംബരനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നേരത്തെ സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന പീതാംബരന്‍ പിന്നീട് നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്ന് സി.പി.ഐയില്‍ ചേര്‍ന്ന പീതാംബരന്‍ ഒടുവില്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

ആലപ്പുഴ ഡി.സി.സി പ്രസിഡന്റും അമ്പലപ്പുഴ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം. ലിജുവാണ് പീതാംബരനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്.

ലിജുവിന്റെ വിജയത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് പീതാംബരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

VS Achuthanandan’s brothers son joins Congress; Will work for M Liju