യു.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങളുണ്ടായപ്പോഴെല്ലാം തീരുമാനങ്ങളും, പ്രക്ഷോഭങ്ങളുമായി തുടര്‍ന്ന് പോവുകയായിരുന്നു. എന്നാല്‍ ജയരാജന്റെ രാജി അന്തസ്സോടെയുള്ളതാണെന്നും വി.എസ് പറഞ്ഞു.
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവാസായമന്ത്രി ഇ.പി ജയരാജന്‍ രാജി വെച്ചത് നല്ല കാര്യമാണെന്ന് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. യു.ഡി.എഫില്‍ നിന്ന് വ്യത്യസ്തമായി അന്തസുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങളുണ്ടായപ്പോഴെല്ലാം തീരുമാനങ്ങളും, പ്രക്ഷോഭങ്ങളുമായി തുടര്‍ന്ന് പോവുകയായിരുന്നു. അവരുടെ തൊലിക്കട്ടി നമ്മളെല്ലാവരും കണ്ടെതല്ലേ. എന്നാല്‍ ജയരാജന്റെ രാജി അന്തസ്സോടെയുള്ളതാണെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത് ഭരണപരിഷ്‌കരണ കമ്മീഷന്റെ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
See More: പച്ചില പെട്രോളിന്റെ പേരില്‍ തട്ടിപ്പ്; രാമര്‍ പിള്ളക്ക് മൂന്ന് വര്‍ഷം തടവ്
ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു ജയരാജന്റെ രാജി ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രാജി തീരുമാനം അറിയിച്ചത്. ജയരാജന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചതായി രാജ്ഭവന്‍ അറിയിച്ചു.
സെക്രട്ടേറിയേറ്റിലെ ഭൂരിപക്ഷം അംഗങ്ങളും ജയരാജന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്ന സാഹചര്യത്തിലാണ് രാജി. ബന്ധുനിയമന വിവാദത്തില്‍ ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതല്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേര്‍ന്ന് രാജി തീരുമാനിച്ചത്.