ന്യൂദല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കരുത് എന്നാവശ്യപ്പെട്ട് കേരളാ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ റെയിവേ മന്ത്രി പിയൂഷ് ഗോയലിനെ കണ്ടു.
ആവശ്യവുമായി വി.എസ് നേരിട്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച പിയൂഷ് ഗോയല്‍ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകുമെന്ന ഉറപ്പും വി.എസിന് നല്‍കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിക്കാനും കേന്ദ്ര റെയില്‍വേ മന്ത്രി മറന്നില്ല.
കോച്ച് ഫാക്ടറി വൈകിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമേ ഫാക്ടറി സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു. പദ്ധതിയുമായി മുഖ്യമന്ത്രി സഹകരിക്കുന്നില്ലെന്നും പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി. ഹരിയാനയിലും, ഉത്തര്‍പ്രദേശിനും കോച്ച് ഫാക്ടറിയാവാം, പക്ഷേ കേരളത്തിന് വേണ്ട എന്നതാണ് കേന്ദ്ര നിലപാട് എന്ന പിണറായി വിജയന്റെ പ്രസ്താവനയെ കേന്ദ്രമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി പ്രഖ്യാപിച്ചത്. ഇത്രകാലമായിട്ടും പ്രദ്ധതി നടപ്പാക്കാത്തതിലുള്ള ആശങ്ക വി.എസ് മാധ്യമങ്ങളോട് പങ്കുവച്ചു.