Covid Vaccine
"അതിജീവിക്കാനാവും"; വി.എസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th March 2021, 12:08 pm

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ കൊവിഡ് വാക്‌സിനെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വി.എസ് വാക്‌സിന്‍ സ്വീകരിച്ചത്.

അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാമെന്ന് വി.എസ് പറഞ്ഞു.

പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ് ഇപ്പോള്‍. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും വി.എസ് രാജിവെച്ചിരുന്നു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ ശൈലജ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ ആശുപത്രികളിലെത്തി കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് എടുത്തിരുന്നു.

വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിച്ച ദിവസമാണിന്ന്. രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചെന്ന് കോവിഡ് വാക്‌സിനെടുത്തതിന്റെ സംതൃപ്തിയും സന്തോഷവും അറിയിക്കുന്നു.
അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VS Achuthanandan Covid Vaccine