തിരുവനന്തപുരം: പുന്നപ്ര-വയലാര്‍ സമരത്തിന് ഏഴര പതിറ്റാണ്ട് തികയുന്ന വേളയില്‍ വാര്‍ഷികാചരണ പരിപാടികള്‍ക്ക് ആശംസകളുമായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
ഫാസിസ്റ്റ് കടന്നാക്രമണങ്ങളുടെ കാലത്ത് ഐക്യത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ശബ്ദം ഉയരണമെന്നും രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് പുന്നപ്ര-വയലാര്‍ സമരത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാചരണ പരിപാടികള്‍ക്ക് ആശംസകളര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂഷിതമായ പുന്നപ്ര-വയലാര്‍ സമരത്തിന് ഏഴര പതിറ്റാണ്ട് തികയുകയാണ്. ഫാസിസ്റ്റ് കടന്നാക്രമണങ്ങളുടെ ഈ കാലഘട്ടത്തില്‍, ജനങ്ങളുടെ ഐക്യത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ശബ്ദം ഉയരുമെന്ന പ്രത്യാശയോടെ, രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് ഈ എഴുപത്തഞ്ചാം വാര്‍ഷികാചരണ പരിപാടികള്‍ക്ക് ആശംസകളര്‍പ്പിക്കുന്നു,’ വി.എസ് അച്യുതാനന്ദന്‍ എഴുതി.
കേരളത്തിലെ പട്ടാള ഭരണത്തിനെതിരെ സാധാരണക്കാരായ ജനങ്ങള്‍ ആരുടേയും ആഹ്വാനമില്ലാതെ സംഘടിക്കുകയും വിപ്ലവം നയിക്കുകയും ചെയ്ത മഹത്തായ സംഭവമാണ് പുന്നപ്ര വയലാര്‍ സമരം. നിരവധിയായ സാധാരണക്കാരായ മനുഷ്യരാണ് ആ പോരാട്ടത്തില്‍ വെടിയേറ്റു മരിച്ചുവീണത്.