| Monday, 20th August 2018, 1:20 pm

'പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം'; കുന്നിടിച്ചും തടയണ കെട്ടിയുമുള്ള നിര്‍മാണം കാണാതിരിക്കാനാവില്ലെന്നും വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കുന്നിടിച്ചും തടയണ കെട്ടിയുമുള്ള നിര്‍മാണം കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തം നാശം വിതച്ച കേരളത്തിന് ആനുകൂല്യം ലഭിക്കാന്‍ ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. വികസനത്തിന്റെ അതിര്‍വരമ്പുകള്‍ നേര്‍ത്ത് വരുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കേരളത്തിലെ പ്രളയം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.

ALSO READ:‘അവര്‍ക്ക് ആ തോന്നലുണ്ടായപ്പോള്‍ അച്ഛനെന്ന നിലയില്‍ ഞാന്‍ വിജയിച്ചു’ ഒരേക്കര്‍ സ്ഥലം ദുരിത ബാധിതര്‍ക്കു നല്‍കിയ വിദ്യാര്‍ഥികളുടെ അച്ഛന്‍ പറയുന്നു

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

സമാനതകളില്ലാത്ത ദുരന്തം കേരളം നേരിടുമ്പോള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അതേസമയം പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more