ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മന്ത്രി സ്വയം പുറത്തുപോയില്ലെങ്കില്‍ പിടിച്ചു പുറത്താക്കേണ്ടി വരുമെന്ന് വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നായിരുന്നു മുന്നണി നിലപാട്. മുഖ്യമന്ത്രി വിഷയം തോമസ് ചാണ്ടിയും എന്‍.സി.പിയും തീരുമാനിക്കട്ടെയെന്നും നിലപാടെടുത്തു.
എന്‍.സി.പി സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ തോമസ് ചാണ്ടിയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. അതേസമയം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെ തോമസ് ചാണ്ടിക്കായി ഹൈക്കോടതിയില്‍ വാദിക്കുന്നത് കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖയാണ്.
മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകനായ വിവേക് തന്‍ഖ. അഭിഭാഷകനെന്ന നിലയിലാണ് താനെത്തിയതെന്നും എം.പി എന്ന നിലയിലല്ലെന്നും വിവേക് തന്‍ഖ മാധ്യമങ്ങളോട് പറഞ്ഞു.