| Monday, 24th December 2018, 1:31 pm

ഉത്തരവാദിത്വപ്പെട്ട പൊലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കരുത്; ശബരിമലയിലേക്ക് പോയ സ്ത്രീകളുടെ വീടാക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ഇത്തരം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട പൊലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്നും വി.എസ് പറഞ്ഞു.

നേരത്തെ ശബരിമലയിലേക്ക് പുറ്‌പ്പെട്ട യുവതികളുടെ വീടിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. കോഴിക്കോട് സ്വദേശിയായ ബിന്ദുവിന്റെയും മലപ്പുറം സ്വദേശിയായ കനകദുര്‍ഗയുടെയും വീട്ടിലേക്കാണ് ബി.ജെ.പി പ്രതിഷേധം നടത്തിയത്.

ALSO READ: പൊലീസ് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുനല്‍കി: അതുകൊണ്ടാണ് മലയിറങ്ങാന്‍ തയ്യാറായതെന്ന് യുവതി

അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി. തിരിച്ച് ശബരിമലയിലേക്ക് കൊണ്ടുവരുമെന്ന പൊലീസിന്റെ ഉറപ്പ് വിശ്വസിച്ചാണ് മലയിറങ്ങാന്‍ തയ്യാറായതെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു പറഞ്ഞു.

ക്രമസമാധാന പ്രശ്നം ഉയര്‍ത്തിക്കാട്ടിയാണ് തങ്ങള്‍ തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുന്നത്. സ്ഥിതിമാറുന്ന സമയത്ത് തങ്ങളെ തിരിച്ച് ശബരിമലയില്‍ എത്തിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്.

തിരിച്ചുകൊണ്ടുവരുമെന്ന് പൊലീസ് ഉറപ്പുനല്‍കിയെന്നും അതുകൊണ്ടാണ് പോകുന്നതെന്നാണ് ബിന്ദു മാധ്യമങ്ങളോടു പറഞ്ഞത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more