| Monday, 23rd July 2018, 12:38 pm

ബാര്‍ കോഴയില്‍ മാണിയെ വിടാതെ വി.എസ്; വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് വി.എസ് കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മാണിയ്‌ക്കെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് വി.എസ് കോടതിയില്‍ ആവശ്യപ്പെട്ടു.

മാണിക്കെതിരെ തെളിവുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് വിജിലന്‍സ് കേസില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വി.എസ് പറഞ്ഞു.

ALSO READ: ദിലീപ് വിചാരണ തടസ്സപ്പെടുത്തുന്നു; നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍

മൂന്നാം വട്ടമാണ് മാണിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തെളിവില്ലാത്തതിനാല്‍ കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുന്നതായാണ് അടുത്തിടെ വിജിലന്‍സിലേക്ക് നിയോഗിക്കപ്പെട്ട എസ്.പി കെ.ഇ.ബൈജുവിന്റെ റിപ്പോര്‍ട്ട്.

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ബാറുടമകള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണമാണ് കേസിനടിസ്ഥാനം. ശാസ്ത്രീയ തെളിവോ, സാഹചര്യത്തെളിവോ ഇല്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു വിജിലന്‍സിന്റെ ആവശ്യം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more