ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന നിലപാട്, കേരളത്തിലെത്തിയാല്‍ അതിനെതിരെ സമരം; അമിത് ഷായ്‌ക്കെതിരെ വി.എസ്
Sabarimala women entry
ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന നിലപാട്, കേരളത്തിലെത്തിയാല്‍ അതിനെതിരെ സമരം; അമിത് ഷായ്‌ക്കെതിരെ വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th October 2018, 5:04 pm

തിരുവനന്തപുരം: പച്ചക്കള്ളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അമിത് ഷായുടെ തട്ടിപ്പ് കേരളത്തില്‍ വിലപ്പോകില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കേരളത്തിന്റെ മനസ്സറിയാതെ വര്‍ഗ്ഗീയ വാചക കസര്‍ത്ത് നടത്തി കയ്യടി നേടാന്‍ നോക്കുകയാണ് ബി.ജെ.പി അധ്യക്ഷനെന്നും വി.എസ് പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് ഉത്തരേന്ത്യയില്‍ ഇരിക്കുമ്പള്‍ നിലപാട് എടുക്കുകയും കേരളത്തില്‍ എത്തി സമരം ചെയ്യണമെന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പെന്നും വി.എസ് പറഞ്ഞു.

ALSO READ: സ്വാമി സന്ദീപാനന്ദ ഗിരി: എതിര്‍സ്വരങ്ങളെ മാനസികമായും കായികമായും നേരിടുന്ന സംഘപരിവാര്‍ അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണം

“നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോട് കേന്ദ്രം ചെയ്തതെന്താണെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം. കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചിട്ട് കേരളത്തില്‍ വന്ന് എല്ലാം അനുവദിച്ച് തന്നത് തങ്ങളാണെന്ന് പച്ചക്കളം പറയുന്നത് ഇവിടെ ചെലവാകില്ല.”

ഇടതുസര്‍ക്കാര്‍ അയ്യപ്പന്റെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തി ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം നടത്തുകയാണ്. ബിജെപിയുടെ ദേശീയശക്തി മുഴുവന്‍ അയ്യപ്പഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നും അമിത് ഷാ ഇന്നലെ കണ്ണൂരില്‍ പറഞ്ഞിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് വി.എസിന്റെ പ്രതികരണം.

WATCH THIS VIDEO: