ഏതെങ്കിലും ഒരു തീയ്യതി വെച്ച് പൂര്‍ത്തിയാവുന്നതല്ല നവോത്ഥാനം: വി.എസ്
Kerala News
ഏതെങ്കിലും ഒരു തീയ്യതി വെച്ച് പൂര്‍ത്തിയാവുന്നതല്ല നവോത്ഥാനം: വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th January 2019, 6:24 pm

കോഴിക്കോട്: അയ്യങ്കാളിയും ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ആവര്‍ത്തനമല്ല, തുടര്‍പ്രവര്‍ത്തനമാണ് ഇനി വേണ്ടതെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അയ്യങ്കാളിയുടെയും സഹോദരന്‍ അയ്യപ്പന്റെയും ശ്രീനാരായണ ഗുരുവിന്റെയും കാലത്തു നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ആവര്‍ത്തനമല്ല, ഇന്ന് നടക്കേണ്ടത്. അവര്‍ സമൂഹത്തെ വളരെയേറെ മുന്നോട്ടു നയിച്ചുകഴിഞ്ഞു. നവോത്ഥാനം എന്നത് ഒരു തുടര്‍പ്രക്രിയയാണെന്നാണ് കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും ഒരു തീയതി വെച്ച് പൂര്‍ത്തിയാവുന്നതല്ല, നവോത്ഥാനം.”

ALSO READ: വാസ്‌കോഡ ഗാമ ഇന്ത്യയിലെത്തുന്നതിന് മുമ്പും ഇന്ത്യക്കാരിവിടെയുണ്ടായിരുന്നു; 51 സ്ത്രീകള്‍ക്കും മുമ്പും ശബരിമലയില്‍ യുവതിപ്രവേശനമുണ്ടായിരുന്നെന്ന് പി.കെ സജീവ്

ദൃഷ്ടിയില്‍പ്പെടുന്നതുപോലും ദോഷം എന്ന കാലത്തുനിന്ന്, വഴി നടക്കാനുള്ള അവകാശം, മാറ് മറയ്ക്കാനുള്ള അവകാശം, ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശം എന്നിങ്ങനെ മുന്നോട്ടു നടക്കുന്നതാണു നവോത്ഥാനം. അതിന്റെ ഇന്നത്തെ ഘട്ടത്തിലാണ് ശബരിമലയിലെ യുവതീപ്രവേശം ചര്‍ച്ചയാകുന്നതെന്നും വി.എസ് പറഞ്ഞു.

പൊതു പരിപാടിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതും വ്യക്തമായ വര്‍ഗീയ അജണ്ടകള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന കക്ഷികളുമായി സഖ്യത്തിലേര്‍പ്പെടുന്നതും രണ്ടാണ്. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീസമത്വം എന്ന നവോത്ഥാന ആശയത്തോടൊപ്പം നില്‍ക്കുന്ന സംഘടനകളെ ഒറ്റക്കെട്ടായി അണിനിരത്തുകയെന്നതു കാലഘട്ടം ആവശ്യപ്പെടുന്ന സംഗതിയാണ്. പക്ഷേ അതല്ല, നവോത്ഥാനം.

ALSO READ: ലിങ്കെവിടെ; സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെങ്കില്‍ ലിങ്ക് അഡ്രസ് ഹാജരാക്കണമെന്ന് ചെന്നിത്തലയോട് പൊലീസ്

സ്വാഭാവികമായും, ശബരിമലയിലെ യുവതീപ്രവേശത്തിന്റെ സാഹചര്യത്തില്‍ സ്ത്രീസമത്വം എന്ന പുരോഗമന ആശയത്തിനു പിന്തുണ നല്‍കേണ്ടതുണ്ട്. അത് ശബരിമലയില്‍ സ്ത്രീകളെ കയറ്റുക എന്ന മിനിമം പരിപാടിയല്ല. മറിച്ചു കാലഘട്ടം ആവശ്യപ്പെടുന്ന ഒരു നവോത്ഥാന പരിപാടിയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ആ പരിപാടിയോടൊപ്പം അണിനിരക്കാന്‍ തയാറാകുന്നവരുടെ പൊതു വേദിയാണ് ഉണ്ടാക്കേണ്ടത്. അത്തരം ഒരു വേദിയുണ്ടാക്കാന്‍ തയാറായവരെ ചേര്‍ത്തു വേദി ഉണ്ടാക്കുകയും ചെയ്തു. പക്ഷെ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരിപാടികളും ഇങ്ങനെ രൂപപ്പെടുത്തുന്ന വേദികളുടെ പരിപാടികളും തമ്മില്‍ വ്യത്യാസമുണ്ടാവുമെന്നും വി.എസ് വ്യക്തമാക്കി.

WATCH THIS VIDEO: