തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍.
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ട സമയമാണ് ഇതെന്ന് വി.എസ് പറഞ്ഞു.
പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത്, രാജ്യത്തെ ശിഥിലമാക്കാനും പരിസ്ഥിതിയെ ചൂഷണം ചെയ്യാനും പൗരന്റെ സ്വകാര്യതയില്‍ കടന്നുകയറാനും മതത്തെ ദുഷ്പ്രവൃത്തികള്‍ക്ക് മറയാക്കാനും ശ്രമിക്കുന്ന ഏതൊരു വ്യക്തിയും വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തേണ്ട സന്ദര്‍ഭമാണ് ഇതെന്നും വി.എസ് പറഞ്ഞു.
സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നെന്നും വി.എസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതും സ്മരണ പുതുക്കുന്നതുമാണ് ഓരോ സ്വാതന്ത്ര്യ ദിനവും. സാമൂഹിക അകലത്തിന്റേയും മുഖാവരണങ്ങളുടെയും പശ്ചാത്തലത്തില്‍ പരിമിതപ്പെടുത്തപ്പെട്ടുവെങ്കിലും ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ട്.
പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത്, രാജ്യത്തെ ശിഥിലമാക്കാനും പരിസ്ഥിതിയെ ചൂഷണം ചെയ്യാനും പൗരന്റെ സ്വകാര്യതയില്‍ കടന്നുകയറാനും മതത്തെ ദുഷ്പ്രവൃത്തികള്‍ക്ക് മറയാക്കാനും ശ്രമിക്കുന്ന ഏതൊരു വ്യക്തിയും വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തേണ്ട സന്ദര്‍ഭംകൂടിയാണ് ഇത്.
സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight; vs achudananthan independence day wish