തിരുവനന്തപുരം: തത്വവിചാരം പറയുന്നവര്‍ അക്രമം നടത്തുകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടന്ന “ഞങ്ങള്‍ക്കും പറയാനുണ്ട്” സ്ത്രീകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളോടുള്ള മാന്യത പുസതകത്തിലോ പ്രസംഗത്തിലോ മാത്രം ചര്‍ച്ചയായാല്‍ പോരെന്നും അത് സംരക്ഷിക്കാന്‍ സമൂഹത്തിലെ ഓരോരുത്തരും രംഗത്ത് വരണമെന്നും വി.എസ് പറഞ്ഞു. അല്ലെങ്കില്‍ സംസ്ഥാനം നാളെയുടെ നാണക്കേടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിച്ചിട്ടില്ല. മാത്രമല്ല അവരെ വീണ്ടും മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. വളരെ ഗൗരവമേറിയ സംഭവമാണ് നടന്നത്. സമൂഹത്തിന് ദിശാബോധം നല്‍കേണ്ട കലാമേഖലയില്‍ നിന്നുള്ളവര്‍ തന്നെ ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ഇതിലെ ഗൗരവം വളരെ വലുതാണ്”. വി.എസ് പറഞ്ഞു.
നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ കലക്ടീവ് ഇന്‍ മീഡിയ, വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്നി സംഘടനകള്‍ സംയുക്തമായാണ് മാനവീയം വീഥിയില്‍ പരിപാടി സംഘടിപ്പിച്ചത്. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍, സി.എസ് സുജാത, ജെ. ദേവിക, കെ.എ ബീന, ഗീത നസീര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.