| Thursday, 17th January 2019, 10:42 am

ജനിച്ച മണ്ണില്‍ മരിക്കണം എന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ട്: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആലപ്പാട്ടെ ഖനനത്തിനെതിരെ സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍.

വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നതു വരെ ഖനനം അവസാനിപ്പിക്കണം. ആലപ്പാടിന് സംഭവിച്ചത് മനസിലാക്കാന്‍ ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ സമിതി റിപ്പോര്‍ട്ടും ധാരാളമാണെന്നും വി.എസ് പറഞ്ഞു

ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്.


മേഘാലയിലെ ഖനിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി


ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്. ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക.

കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്.

ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more