| Thursday, 8th March 2018, 7:54 pm

'എന്റെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കരുത്'; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്നും വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സോഷ്യല്‍മീഡിയയില്‍ പ്രതിമ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വി.എസിന്റെ പേരില്‍ വ്യാജ പ്രചരണം പ്രചിക്കുന്നതിനുിടയിലാണ് വി.എസ് പത്രക്കുറിപ്പിലൂടെ ഇതിനെതിരെ രംഗത്തെത്തിയത്.

“ഇ.എം.എസ്സിന്റെയും, എ.കെ.ജിയുടെയും സ്മാരകങ്ങള്‍ തകര്‍ത്താല്‍ മെഡിക്കല്‍ കോളേജിലെ ഡി.വൈ.എഫ്.ഐ പൊതിച്ചോര്‍ വിതരണത്തിന്റെ എണ്ണം കൂടും” എന്ന് താന്‍ പ്രസ്താവിച്ചതായാണ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘എന്തുകൊണ്ട് ഞാന്‍ സ്വന്തം ഭാര്യയെക്കാള്‍ മഹിയെ സ്‌നേഹിക്കുന്നു’; വെളിപ്പെടുത്തലുമായി പാക് ആരാധകന്‍ മുഹമ്മദ് ബഷീര്‍


“ഈ രൂപത്തില്‍ ഒരു പ്രസ്താവനയോ പരാമര്‍ശമോ താന്‍ നടത്തിയിട്ടില്ല. തികച്ചും വാസ്തവ വിരുദ്ധവും, ദുരുദ്ദേശത്തോടെയുമുള്ള പ്രചരണമാണിത്.” അദ്ദേഹം പറയുന്നു. ഇത്തരം വ്യാജസന്ദേശങ്ങള്‍ ആരും വിശ്വസിക്കരുതെന്നും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ നിന്ന് പിന്തിരിയണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ ഫലത്തിനു പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിദയിടങ്ങളില്‍ സമാനമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു വി.എസിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം ആരംഭിച്ചത്.

We use cookies to give you the best possible experience. Learn more