| Saturday, 4th February 2017, 6:43 pm

'സര്‍ക്കാര്‍ ഭൂമി ആര് കൈയ്യടക്കിയാലും തിരിച്ചു പിടിക്കണം': മുഖ്യമന്ത്രിയെ തിരുത്തി വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സര്‍ക്കാര്‍ ഭൂമി ആരു കൈവശപ്പെടുത്തിയാലും തിരിച്ച് പിടിക്കണം. വിഷയത്തില്‍ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്നും വി.എസ് പറഞ്ഞു.


തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തെറ്റെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ ഭൂമി ആരു കൈവശപ്പെടുത്തിയാലും തിരിച്ച് പിടിക്കണം അതാണ് പ്രാഥമിക നടപടി. വിഷയത്തില്‍ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്നും വി.എസ് പറഞ്ഞു.


Also read ഫസ്റ്റ് ക്ലാസ്സ് ലഭിക്കണമെങ്കില്‍ സെക്‌സ് ടോയ്‌സ് ഉപയോഗിക്കണം, സണ്ണി ലിയോണിനെ കണ്ടു പഠിക്കണം : സ്‌കുള്‍ വിദ്യാര്‍ത്ഥിനിക്ക് പ്രിന്‍സിപ്പലിന്റെ ഉപദേശം


സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കലാണ് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരാവാദിത്വമെന്നും വി.എസ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി പറഞ്ഞു. ലോ അക്കാദമിയിലെ വിവാദ ഭൂമി സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പിണറായി രാവിലെ പറഞ്ഞിരുന്നു ഇതിനുള്ള മറുപടിയായാണ് വി.എസിന്റെ പ്രതികരണങ്ങള്‍.

ഈ സര്‍ക്കാരിന്റെയോ കഴിഞ്ഞ സര്‍ക്കാരിന്റെയോ കാലത്തല്ല ഭൂമി കൈമാറ്റം നടന്നിട്ടുള്ളതെന്നും ഏതോ കാലത്ത് നടന്ന ഭൂമിയിടപാടുകള്‍ അന്വേഷിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ലോ അക്കാദമി വിഷയത്തില്‍ നടത്തിയ പ്രതികരണം. വി.എസ് റവന്യൂമന്ത്രിക്ക് നല്‍കിയ കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് അത് ആവശ്യം മാത്രമാണെന്നും പിണറായി മറുപടി പറഞ്ഞിരുന്നു.

ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്ന് വി.എസ് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം നടന്നു വരികയുമാണ്.

We use cookies to give you the best possible experience. Learn more