| Tuesday, 14th August 2012, 3:53 pm

വധമാണോ സോഷ്യലിസം? ചോരയാണോ?: ടി.പി വധമോര്‍ത്ത് പൊട്ടിക്കരഞ്ഞ് കൃഷ്ണയ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


” ഞാനൊരുകാലത്തും പ്രതീക്ഷിക്കാത്തതായ മാറ്റമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാണുന്നത്. ഇപ്പോള്‍ പത്രങ്ങളില്‍ വായിച്ചാണ് എന്റെ വിവരം. പത്രങ്ങളില്‍ വായിച്ച് മനസിലാക്കുന്നത് സി.പി.ഐ.എം ഇതിന്റെ പിന്നില്‍ ഗൗരവമായി ഉണ്ടായിരുന്നു, ഈ വധത്തിന് പിന്നില്‍. സങ്കടം തോന്നുന്നു, കഷ്ടം തോന്നുന്നു. എത്രയോ.. എ.കെ ഗോപാലനും മറ്റും കഷ്ടപ്പെട്ട് കൊണ്ട് സൃഷ്ടിച്ചതായൊരു പാര്‍ട്ടി (കരയുന്നു)ഇങ്ങനെ വധത്തിന്റെ.. പട്ടികപ്രകാരം വധം നടത്തുന്നുവെന്നാണ് പറയുന്നത്.” []

” കേള്‍ക്കുമ്പോള്‍ സങ്കടം വരുന്നു. കരയുന്നു ഞാന്‍. എന്ത് ചെയ്യാനാ ഈശ്വരാ. നല്ലൊര് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ രാജ്യത്ത് വന്നു. സോഷ്യലിസ്റ്റ് സെക്യുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ആണെന്ന നമ്മുടെ സൃഷ്ടി നമ്മുടെ ഭരണഘടനയില്‍. സോഷ്യലിസം എവിടെ? വധമാണോ സോഷ്യലിസം? ചോരയാണോ സോഷ്യലിസം? പക്ഷേ ഇന്ന് പത്രം കാണുമ്പോള്‍ ഓരോ ദിവസം കാണുന്നു ഇതാ… “ടി.പി, ടി.പി” അതില്‍ ഇത്രയാളെ അറസ്റ്റ് ചെയ്തു. ഇന്നയാളാണ് കേസിലെ പ്രതി. ഇന്നയാള്‍ കുറ്റംസമ്മതിച്ചുവെന്ന് വരെ കാണുന്നുണ്ട്. കഷ്ടം….”

“ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി നില്‍ക്കാനാണ് ഇപ്പോള്‍ തോന്നുന്നത്. ഇങ്ങനെ രാഷ്ട്രീയമെന്ന് മനസിലാക്കിയിരുന്നെങ്കില്‍ ഞാന്‍ പോകില്ലായിരുന്നു. ജനങ്ങളുടെ ക്ഷേമമാണ് രാഷ്ട്രീയം. രാഷ്ട്രീയമെന്ന് പറഞ്ഞാല്‍ വേറൊന്നുമില്ല, ജനങ്ങളുടെ ക്ഷേമം. വീ  ദി പീപ്പിള്‍ ഓഫ് ഇന്ത്യ, ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍. അതാണ് രാഷ്ട്രീയം. അപ്പോള്‍ ജനങ്ങളുടെ ജീവിതമാണ് രാഷ്ട്രീയം. അതില്‍ നിന്ന് പിന്മാറാന്‍ കഴിയില്ല. അതുകൊണ്ട് അങ്ങനെയാണ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. നമ്പൂതിരിപ്പാട് പറഞ്ഞത് വരണം. ആദ്യം മടിച്ചു. പിന്നെ സമ്മതിച്ചു.”

“രാജ്യത്തിനുണ്ടായ അപകടത്തിന് ഏറ്റവും പ്രധാനകാരണം ഇവര്‍ തമ്മില്‍ വഴക്കടിക്കുന്നതാണ്. ഒരു കാലത്ത്… പണ്ടായിരുന്നു…യോജിച്ച് നിന്ന് പോരാടുന്നതിന് പകരം തമ്മില്‍ അന്യോനം ഒരു കുരിശുയുദ്ധം പോലെ നടത്തുകയാണ്. ഇത് ശരിയല്ലയെന്ന് ഞാന്‍ രണ്ട് പേരോടും പറഞ്ഞ് കഴിഞ്ഞിരിക്കുന്നു. എന്റെ അഭിപ്രായം നിങ്ങളിങ്ങനെ അന്യോന്യം വഴക്കടിച്ച് ഒരഭിപ്രായം പറയുക പിന്നയതിന്റെ നേരെ വിപരീതം മറ്റേയാള്‍ പറയാം അങ്ങനെ പോകുന്നത് ശരിയല്ല. ഈ രാജ്യത്തിന് ആവശ്യം യോജിച്ച് മുന്നോട്ട് പോവുകയെന്നതാണ്. ഇടതുപക്ഷത്തിന്റെ ശക്തിയതാണ്. ഇടതുപക്ഷത്തിന്റെ ശക്തിയെ നശിപ്പിക്കുന്നതായ യുദ്ധമാണ് നിങ്ങള്‍ നടത്തുന്നത്, എന്ന് ഞാന്‍ പറയാറുണ്ട്. അതാണ് എന്റെ അഭിപ്രായവും”

We use cookies to give you the best possible experience. Learn more