| Friday, 5th December 2014, 7:21 pm

വി.ആര്‍ കൃഷ്ണയ്യര്‍ക്ക് അന്ത്യാഞ്ജലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാംകുളം: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഭൗതിക ദേഹം ഒദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യ അന്ത്യോപചാര ചടങ്ങിനു ശേഷം മൃതദേഹം ഔദ്യോഗിക ബഹുമതികള്‍ക്കായി കൊണ്ടുവന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ഉപചാരമര്‍പ്പിക്കലിനുശേഷം ബ്രാഹ്മണ പുരോഹിതന്മാര്‍ പങ്കെടുത്ത മതപരമായ ആചാരങ്ങള്‍ക്കുശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.

ഇന്നലെ മൂന്നരയോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പൊതുപ്രവര്‍ത്തകയും സംഗീതജ്ഞയുമായ ശാരദയാണ് ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്.

ഇന്ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചതിനുശേഷം മൃതദേഹം വീട്ടിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷമാണ് വൈകിട്ട് ആറരയോടെ സംസ്‌കാരത്തിനായി രവിപുരം ശ്മശാനത്തില്‍ സംസ്‌കരത്തിനായെത്തിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more