“സ്ത്രീ,പുരുഷന്‍ എന്നീ രണ്ട് കേവല സംജ്ഞകള്‍ക്കപ്പുറത്ത് ഇസ്‌ലാമിലെ ലിംഗസമത്വം, നീതി എന്നീ ഉള്ളടക്കത്തിനുമേല്‍ പില്‍ക്കാലത്ത് അട്ടിപ്പേറായി വന്നു പൊതിഞ്ഞ പൗരോഹിത്യത്തിന്റെ നൂറു നൂറ് പുറന്തോടുകള്‍ അടര്‍ത്തിമാറ്റി വിശ്വാസിയായ ഒരു മുസ്‌ലിം വനിത ചരിത്രത്തിലേക്ക് നടത്തിയ പിന്‍നടത്തം ഈ നിരയില്‍ അമ്പരപ്പിക്കുന്നതാണ്. ” വി.പി റജീന എഴുതുന്നു…
പുസ്തകം: ഇസ്‌ലാമും സ്ത്രീകളും (The Veil and Male Elite)
ഗ്രന്ഥകാരി: ഫാത്തിമ മെര്‍നീസ്സി
പരിഭാഷ: കെ.എം. വേണുഗോപാല്‍
പ്രസാധകര്‍: ഒലിവ്
വില: Rs 220
വിശ്വാസിയെന്ന നിലയില്‍ മതവും മതപരിസരങ്ങളും കുറച്ചുകൂടി അടുത്ത് നിന്നറിയാന്‍ ശ്രമിക്കുമ്പോഴൊക്കെ വിചിത്രമായ ഒരു ചോദ്യം പിന്തുടര്‍ന്നിട്ടുണ്ട്. എന്തുകൊണ്ടാണ് മുസ്‌ലിം പുരുഷന്‍ മറ്റേതു മതസ്ഥനെയും പോലെ ഇത്രമേല്‍ സ്ത്രീവിരുദ്ധമായി ചിന്തിക്കുന്നതെന്ന്. (മുസ്‌ലിംകളുടെ ദൈവീക ഗ്രന്ഥത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതീവ സൂക്ഷ്മമായും ഗൗരവതരമായും അവതരിപ്പിച്ചിരിക്കെ).
മറുപടി, അടുത്തിടെ ഒരു പുസ്തകത്തില്‍ നിന്ന് കണ്ടെത്തുന്നതുവരെ ഈ ചോദ്യം പലവട്ടം മനസ്സിനെ കരണ്ടിരുന്നു. കുറച്ചുകാലം വിലയറിയാതെ കയ്യില്‍ കൊണ്ടു നടന്ന ആ പുസ്തകത്തിന്റെ അമ്പരപ്പിക്കുന്ന ഉള്ളടക്കം വെളിപ്പെടുന്നതുവരെ. ഫാതിമ മെര്‍നീസിയുടെ ” ദ വെയ്ല്‍ ആന്റ് മെയില്‍ എലൈറ്റ്”.
ലോകം ഇസ്‌ലാമിനു മുമ്പോ ശേഷമോ കണ്ടിട്ടില്ലാത്തവിധം അല്ലാഹുവും പ്രവാചകനും സ്ത്രീ ലോകത്തിന് സമ്മാനിച്ച അവകാശസ്വാതന്ത്ര്യങ്ങള്‍ മുച്ചൂടും നിഷേധിക്കപ്പെട്ട കൊടിയ വഞ്ചനയുടെ അധികം ആരും അറിയാതെപോയ ചരിത്രമെഴുത്തായിരുന്നു അത്.
മുസ്‌ലിം ലോകത്തിന് സംഭവിച്ച അപകടകരമായ അധ:പതനത്തിന്റെയും അതിലെ നെടുംപാതിയോട് ചെയ്ത കൊടിയ അനീതിയുടെയും ആഴം ബോധ്യമായതും ആ പുസ്തകത്തിന്റെ താളുകളില്‍ നിന്നാണ്. ഓരോ വാചകവും ബോധപൂര്‍വം വിസ്മൃതമാക്കപ്പെട്ട ഒരായിരം ഭൂതകാലത്തിലേക്കുള്ള വാതിലുകള്‍ തുറന്നിടുന്നു. അതുകൊണ്ട് തന്നെ വരികള്‍ക്കുള്ളിലെ വാക്കുകള്‍ക്ക് മനസ്സിനെ സമ്പൂര്‍ണമായി വിട്ടുനല്‍കേണ്ട വിലയേറിയ വായനയായി അത് മാറി.
കൂടുതല്‍ വായിക്കാന്‍:
നസ്രിയയെ കല്ലെറിയുന്നതാരാണ് ?
നോ വുമണ്‍ നോ ഡ്രൈവ് വിപ്ലവത്തിന്റെ പുതിയ ഈരടികള്‍
മാറാത്ത നേതൃത്വം മാറേണ്ട സമുദായം
“യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട്”
ശബ്ദമില്ലാത്തവര്‍ക്കൊരു കൊടി
മാപ്പിളക്കളത്തിലെ കാലാളുകള്‍…
[]ലോകം ഇസ്‌ലാമിനു മുമ്പോ ശേഷമോ കണ്ടിട്ടില്ലാത്തവിധം അല്ലാഹുവും പ്രവാചകനും സ്ത്രീ ലോകത്തിന് സമ്മാനിച്ച അവകാശസ്വാതന്ത്ര്യങ്ങള്‍ മുച്ചൂടും നിഷേധിക്കപ്പെട്ട കൊടിയ വഞ്ചനയുടെ അധികം ആരും അറിയാതെപോയ ചരിത്രമെഴുത്തായിരുന്നു അത്.
സ്ത്രീ,പുരുഷന്‍ എന്നീ രണ്ട് കേവല സംജ്ഞകള്‍ക്കപ്പുറത്ത് ഇസ്‌ലാമിലെ ലിംഗസമത്വം, നീതി എന്നീ ഉള്ളടക്കത്തിനുമേല്‍ പില്‍ക്കാലത്ത് അട്ടിപ്പേറായി വന്നു പൊതിഞ്ഞ പൗരോഹിത്യത്തിന്റെ നൂറു നൂറ് പുറന്തോടുകള്‍ അടര്‍ത്തിമാറ്റി വിശ്വാസിയായ ഒരു മുസ്‌ലിം വനിത ചരിത്രത്തിലേക്ക് നടത്തിയ പിന്‍നടത്തം ഈ നിരയില്‍ അമ്പരപ്പിക്കുന്നതാണ്.
അധികമാരും പിന്തുടരാത്ത ആ വഴികളില്‍ കഠിന പ്രയത്‌നം നടത്തി മെര്‍നീസി സഞ്ചരിച്ചത് ലോകത്തിനു മുന്നില്‍ ഇതുവരെ വെളിപ്പെടാത്ത ചില കടുത്ത യഥാര്‍ഥ്യങ്ങള്‍ അനാവരണം ചെയ്യണമെന്ന ദൃഢനിശ്ചയമായിരുന്നുവെന്നതില്‍ സംശയമില്ല. കാലത്തിലുടെ പിറകോട്ട് സഞ്ചരിക്കുമ്പോള്‍ അപകടങ്ങള്‍ ഏറെയുണ്ടാവുമെന്ന് അറിയാമായിരുന്നുവെന്ന് മെര്‍നീസി ഒരിടത്ത് എഴുതുന്നു. “നിഗൂഢതയുടെ ഓരോ ആഘോഷവും അപകടം നിറഞ്ഞതാണ്. വിലക്കപ്പെട്ടതായതുകൊണ്ട് അതു നടക്കുന്നു എന്ന വസ്തുത പോലും ആഘോഷത്തിനിടം തരുന്നുവെന്നും”അവര്‍ പറയുന്നു.
മുത്ത് നബിക്ക് അല്ലാഹു സ്വര്‍ഗവും നരകവും കാണിച്ചുകൊടുത്തപ്പോള്‍ നരകത്തില്‍ കണ്ടതില്‍ കൂടുതലും പെണ്ണുങ്ങള്‍ ആയിരുന്നു എന്ന ഹദീസ്, വെറ്റില മുറുക്കി ചുവന്ന നാവുള്ള ഉസ്താദിന്റെ വായിലെ തുപ്പലിനൊപ്പം പെണ്‍കുട്ടികളായ ഞങ്ങളുടെ മുഖത്തേക്ക് തെറിച്ചുവീഴുമ്പോള്‍ ആ ഒന്നാം ക്‌ളാസിലെ ആണ്‍കുട്ടികള്‍ ഞങ്ങളുടെ നേര്‍ക്കെറിഞ്ഞ നോട്ടം മുതല്‍ തന്നെ ഞങ്ങള്‍ പരാജിതരാവാന്‍ തുടങ്ങിയിരുന്നു.
ആ തെരുവുകള്‍ ഒന്നു തന്നെ
കേരളത്തില്‍ ഞങ്ങളുടെ സാധാരണ ജീവിത പരിസരങ്ങളില്‍ പലപ്പോഴായി ഉള്ളിലുലഞ്ഞ, മുകളില്‍ ഉന്നയിച്ച ചോദ്യത്തിന് സമാനമായ സംശയങ്ങള്‍ തന്നെയായിരുന്നു യൂറോപ്പിനെ അറിഞ്ഞ മെര്‍നീസിയെന്ന മൂന്നാംലോക വനിതയുടെയും അന്വേഷണത്തിന്റെ ത്വരയെന്നത് ചെറുതല്ലാത്ത അമ്പരപ്പ് തരുന്നുണ്ട്. അങ്ങ് മൊറോക്കോയിലും ഇങ്ങ് കേരളത്തിലും പൊതുവായ സാമൂഹ്യവിശ്വാസ പരിസരങ്ങള്‍ തന്നെയാണ് മുസ്‌ലിം സ്ത്രീകള്‍, എതിര്‍ലിംഗങ്ങള്‍ എന്ന നിലയില്‍ പങ്കുവെക്കുതെന്ന തിരിച്ചറിവാണത്.
“കാലത്തിന്റെ അത്യാഹിതങ്ങളില്‍ നിന്ന് അല്ലാഹു നമ്മെ രക്ഷിക്കുമാറാകട്ടെ! ഒലീവുകള്‍ വാങ്ങാനത്തെിയ മറ്റൊരാള്‍ മുറു മുറുത്തു. അയാള്‍ നിലത്തു തുപ്പാനെന്നവണ്ണം നീങ്ങി. പലവ്യഞ്ജനക്കാരന് വൃത്തിയുടെ കാര്യത്തില്‍ വലിയ കടുംപിടിത്തമാണ്. മതനിന്ദയെ തള്ളിപ്പറയാനാണെങ്കില്‍പോലും നിലം വൃത്തികേടാക്കുന്നതിനെ അയാള്‍ക്കു ന്യായീകരിക്കാനാവില്ല.”
“സാധനങ്ങള്‍ വാങ്ങാന്‍ വന്നവരില്‍ രണ്ടാമന്‍ തന്റെ നനഞ്ഞ പുതിനയിലകളെ മെല്ലെ തഴുകിക്കൊണ്ടുനിന്നു. അയാള്‍ സ്‌കൂള്‍ മാഷാണ്. എനിക്ക് അകലെ നിന്നു കണ്ടു പരിചയമുള്ള ആളാണ്. പത്രമാസികകള്‍ വില്‍ക്കുന്നിടത്ത് വെച്ചു കണ്ടപരിചയം. അങ്ങനെ സാവധാനത്തിലുള്ള ആ നില്‍പില്‍നിന്ന് നിന്നുകൊണ്ട് ഒരു ഹദീസ് (പ്രവാചകവചനങ്ങള്‍) എടുത്ത് അയാള്‍ എന്നെ ഒന്നു പ്രഹരിച്ചു. അതിന്റെ ഫലം മാരകമായിരിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു.”
“എന്റെ വായടക്കപ്പെട്ടു. ഞാന്‍ പരാജിതയും പ്രക്ഷുബ്ധയുമായി. ഈ ഹദീസിനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ഉത്ക്കടമായ ആഗ്രഹം പെട്ടെന്ന് എന്നില്‍ നിറഞ്ഞു. ഇതെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളെ പറ്റി അന്വേഷിക്കണമെന്നും ഒരു ആധുനിക രാഷ്ട്രത്തില്‍ സാധാരണ പൗരന്‍മാര്‍ക്കുമേല്‍ അതിനുള്ള അസാധാരണ സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്നും എനിക്കുതോന്നി… “”
“”സ്വന്തം കാര്യങ്ങള്‍ ഒരു സ്ത്രീയെ ഏല്‍പിക്കുന്നവര്‍ ഐശ്വര്യം അറിയുകയില്ല””. രംഗം നിശബ്ദമായി. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഒരു ഇസ്‌ലാമിക മതാധിപത്യത്തില്‍ ഒരു ഹദീസ് നിസ്സാരകാര്യമല്ല.”
“ഹദീസ് ശേഖരങ്ങള്‍ പ്രവാചകന്റെ വാക്കുകളെയും പ്രവൃത്തികളെയും സൂക്ഷ്മതയോടുകൂടി രേഖപ്പെടുത്തുന്നു. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനും ഹദീസ് ശേഖരങ്ങളുമാണ് ഇസ്‌ലാമിലെ മുഖ്യ സ്രോതസ്സ്. സത്യവും മിഥ്യയും തമ്മില്‍, അനുവദനീയവും നിഷിദ്ധവും തമ്മില്‍ തിരിച്ചറിയാനുള്ള അളവുകോലുകള്‍ ഇവയില്‍ നിന്നാണ് സ്വീകരിക്കുന്നത്. ഇസ്‌ലാമിക സദാചാരത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്തുന്നതില്‍ സര്‍വപ്രധാനമായ സ്ഥാനമാണിവക്കുള്ളത്.”
“കൂടുതല്‍ ഒന്നും പറയാതെ ഞാന്‍ പലവ്യഞ്ജന കടയില്‍നിന്നും പുറത്തേക്കുപോയി. ഒരേസമയം അലംഘനീയവും ജനപ്രിയവുമായ ആ രാഷ്ട്രീയ പ്രയോഗത്തിന്റെ ശക്തിയെ ചെറുക്കാന്‍ എന്റെ ഏതു വാക്കിനാണ് കഴിയുക?”
“എന്റെ വായടക്കപ്പെട്ടു. ഞാന്‍ പരാജിതയും പ്രക്ഷുബ്ധയുമായി. ഈ ഹദീസിനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ഉത്ക്കടമായ ആഗ്രഹം പെട്ടെന്ന് എന്നില്‍ നിറഞ്ഞു. ഇതെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളെ പറ്റി അന്വേഷിക്കണമെന്നും ഒരു ആധുനിക രാഷ്ട്രത്തില്‍ സാധാരണ പൗരന്‍മാര്‍ക്കുമേല്‍ അതിനുള്ള അസാധാരണ സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്നും എനിക്കുതോന്നി… “”
ഇങ്ങനെയാണ് പുസ്തകത്തിന്റെ മുഖവുര തുടങ്ങുന്നത്. ഇതേ ചോദ്യം കേരളത്തിലെ ഒരു തെരുവില്‍ ഉന്നയിച്ചാലും മൊറോക്കോയുടെ തെരുവില്‍ നിന്ന് കേട്ട മറുപടിയില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ല എന്നുറപ്പ്. ഞങ്ങളുടെ മദ്രസാ കാലത്തിലേക്ക് ചെന്നാല്‍ ക്ലാസ് മുറികളില്‍നിന്ന് തന്നെ തുടങ്ങിയിട്ടുണ്ട് ഈ പ്രഹരങ്ങള്‍.
“ഇസ്‌ലാമിക സാമൂഹ്യക്രമത്തില്‍ സ്ത്രീക്കാണോ പുരുഷനാണോ മേല്‍ക്കൈ” എന്നൊരു ചോദ്യം കുറച്ചു നാള്‍ മുമ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ഒരു കോളേജ് മാഷ് ചര്‍ച്ചക്കുവെച്ചപ്പോള്‍ അതിന്റെ ഗതിയില്‍ ഉടനീളം മുഴച്ചുപൊങ്ങിയത് മെര്‍നീസിയുടെ അനുഭവ പരിസരത്തിലെ അതേ സ്‌കൂള്‍ മാഷിന്റെയും പീടികക്കാരന്റെയും അസഹിഷ്ണുത തന്നെയായിരുന്നു.
മുത്ത് നബിക്ക് അല്ലാഹു സ്വര്‍ഗവും നരകവും കാണിച്ചുകൊടുത്തപ്പോള്‍ നരകത്തില്‍ കണ്ടതില്‍ കൂടുതലും പെണ്ണുങ്ങള്‍ ആയിരുന്നു എന്ന ഹദീസ്, വെറ്റില മുറുക്കി ചുവന്ന നാവുള്ള ഉസ്താദിന്റെ വായിലെ തുപ്പലിനൊപ്പം പെണ്‍കുട്ടികളായ ഞങ്ങളുടെ മുഖത്തേക്ക് തെറിച്ചുവീഴുമ്പോള്‍ ആ ഒന്നാം ക്‌ളാസിലെ ആണ്‍കുട്ടികള്‍ ഞങ്ങളുടെ നേര്‍ക്കെറിഞ്ഞ നോട്ടം മുതല്‍ തന്നെ ഞങ്ങള്‍ പരാജിതരാവാന്‍ തുടങ്ങിയിരുന്നു.
സ്ത്രീവിരുദ്ധതയുടെ കൂര്‍ത്തമുന മെര്‍നീസി മൊറോക്കാവിലെ കച്ചവട തെരുവില്‍ നിന്നാണ് തിരിച്ചറിഞ്ഞു തുടങ്ങിയത്. അതിനും മുമ്പ് മതപാഠശാലയില്‍ നിന്നു തന്നെ “ആണുങ്ങളുടെ” സദസ്സില്‍ വെച്ച് ആ അമ്പുകള്‍ ഞങ്ങളെ കുത്തിക്കീറി തുടങ്ങിയിരുന്നു. പിന്നീടത് “പുരുഷന്‍മാര്‍ നിങ്ങളുടെ കൈകാര്യ കര്‍ത്താക്കളാവുന്നു”, “നിങ്ങള്‍ പുരുഷന്‍മാരുടെ കൃഷിയിടങ്ങളാവുന്നു” തുടങ്ങിയ ദൈവീക വചനങ്ങളില്‍ കോര്‍ത്തിണക്കി “സദ്‌വൃത്തകളായ” സ്ത്രീകള്‍ക്കുള്ള ഉപദേശങ്ങളായി പല പല സന്ദര്‍ഭങ്ങളിലും ഞങ്ങള്‍ക്കു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു.
ഇന്നും ഞങ്ങളുടെ വിശ്വാസത്തിനും ആത്മവിശ്വാസത്തിനും നേര്‍ക്ക് കൊഞ്ഞനം കുത്തി “ഇസ്‌ലാമിക പ്രമാണം” എന്ന എളുപ്പം സ്വീകാര്യത കിട്ടുന്ന അച്ചുതണ്ടിനകത്ത് വിവിധ ഭാവപരിണാമങ്ങളോടെ അവ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു.
“ഇസ്‌ലാമിക സാമൂഹ്യക്രമത്തില്‍ സ്ത്രീക്കാണോ പുരുഷനാണോ മേല്‍ക്കൈ” എന്നൊരു ചോദ്യം കുറച്ചു നാള്‍ മുമ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ഒരു കോളേജ് മാഷ് ചര്‍ച്ചക്കുവെച്ചപ്പോള്‍ അതിന്റെ ഗതിയില്‍ ഉടനീളം മുഴച്ചുപൊങ്ങിയത് മെര്‍നീസിയുടെ അനുഭവ പരിസരത്തിലെ അതേ സ്‌കൂള്‍ മാഷിന്റെയും പീടികക്കാരന്റെയും അസഹിഷ്ണുത തന്നെയായിരുന്നു.
ഇസ്‌ലാമിന്റെ പുരോഗമന മുഖത്തെ കുറിച്ച് തിരിച്ചറിവുണ്ടെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ആ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരെ ധരിപ്പിക്കുന്ന ചോദ്യകര്‍ത്താവായ കോളജ് മാഷ്, ഇസ്‌ലാമിലെ ലിംഗനീതി അംഗീകരിക്കുന്നതില്‍ ഒരു വിഷമമില്ലെങ്കില്‍ കൂടി എല്ലാറ്റിനുമപ്പുറത്ത് മുസ്‌ലിം പുരുഷന് ഭാര്യയെ പ്രഹരിക്കാന്‍ ഇസ്‌ലാം അവസരം നല്‍കുന്നില്ലേ എന്നുള്ള മറുചോദ്യമെറിഞ്ഞാണ് അദ്ദേഹം മേലുന്നയിച്ച ചോദ്യത്തിന്റെ ഉത്തരം മുസ്‌ലിം പുരുഷനില്‍ തളച്ചിടുന്നത്.
ഇസ്‌ലാമിന്റെ പ്രാരംഭകാലമായ ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടിലേക്ക് നീളുന്ന ചരിത്രത്തെക്കുറിച്ചും ലോകത്ത് അതുണ്ടാക്കിയ ചിന്താ വിപ്ലവത്തെക്കുറിച്ചും മെര്‍നീസി അവതരിപ്പിക്കുന്ന സ്ത്രീപക്ഷ കാഴ്ചപ്പാട് മലയാളവായനക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കുക എന്നതാണ് ഈ പരിഭാഷയുടെ ഉദ്ദേശ്യമെന്ന് വിവര്‍ത്തകന്‍ കെ.എം വേണുഗോപാല്‍ പറയുന്നുണ്ട്.
എന്തുകൊണ്ട് മെര്‍നീസി വായിക്കപ്പെട്ടില്ല?
“”എന്റെ അയല്‍വാസികളുടെ സ്ത്രീവിരുദ്ധതയെ എന്റെ മനസ്സില്‍ വെളിവാക്കിയതിലുപരിയായി, ആ പ്രതിഭാസത്തെ മനസ്സിലാക്കുന്നതിനായി ഞാന്‍ പിന്തുടരേണ്ട പാതയേതെന്നുകൂടി കാട്ടിത്തരാന്‍ ആ സംഭവം ഉപകരിച്ചു. സാധാരണക്കാര്‍ക്ക് ഉപരിപ്ലവമായി മാത്രം പരിചയമുള്ള മതഗ്രന്ഥങ്ങള്‍, മുല്ലമാര്‍, ഇമാമുമാര്‍ തുടങ്ങിയവര്‍ മാത്രം ആഴത്തില്‍ പരിചയിക്കുന്ന വിഷയം പഠിക്കുക എന്നതായിരുന്നു ആ വഴി.””മെര്‍നീസി തുടരുന്നു.
പുസ്തകത്തിന്റെ ആഖ്യാനത്തിന് അവര്‍ തെരഞ്ഞെടുത്ത രീതി പ്രശംസനീയമാണ്. ഇസ്‌ലാമിക ലോകത്തെ, നിലവില്‍ ആഘോഷിക്കപ്പെടുന്ന, സ്ത്രീ വിരുദ്ധമായ ഹദീസുകളെ അവര്‍ അതിന്റെ സ്വഭാവം കൊണ്ട് ഒരു സ്ത്രീയെന്ന നിലയില്‍ കണ്ണടച്ച് നിഷേധിക്കുകയായിരുന്നില്ല. മറിച്ച് പ്രവാചകനില്‍ പരമ്പര ചേര്‍ത്ത് പറയപ്പെടുന്ന സ്ത്രീവിരുദ്ധതയുടെ ഉല്‍ഭവത്തിലേക്ക് സൂക്ഷമമായ അന്വേഷണത്തെ നയിക്കുകയായിരുന്നു.
അതിനവര്‍ കൂട്ടുപിടിച്ചതാവട്ടെ ഇതേ “പണ്ഡിത”വൃത്തങ്ങള്‍ എക്കാലത്തും തലപൂഴ്ത്തിയിരുന്ന വിജ്ഞാന ശേഖരങ്ങളും. അതുകൊണ്ട് തന്നെ കേവലവും സാങ്കേതികവുമായ വാദങ്ങള്‍ക്കപ്പുറത്ത് പ്രമാണികതയുടെ തന്നെ അടിത്തറയില്‍ ഊന്നിയ വിജ്ഞാനത്തെ കൂട്ടുപിടിച്ച് മെര്‍നീസി നടത്തുന്ന ഈ എഴുത്ത്, ഇക്കാലംവരേക്കും ഇസ്‌ലാമിനെ സ്വന്തം “മത”മാക്കി കാല്‍വട്ടത്തില്‍ ഒതുക്കി ആഘോഷിച്ച, ആഘോഷിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം പുരുഷമേല്‍ക്കോയ്മകള്‍ക്ക് പ്രതിരോധം ചമയ്ക്കാനാവാത്തവിധം അത്യന്തം “അപകടകാരി” ആണ്.
ഇസ്‌ലാമിന്റെ “മറുവായന” നിര്‍വഹിച്ച ആമിനാ വദൂദിന് ഇവിടെ കിട്ടിയ എതിര്‍ പ്രചാരണം എടുത്തുനോക്കുമ്പോള്‍ അതിനെക്കാള്‍ അപകടം വിതക്കുന്ന ഒരു പുസ്തകത്തിന് ബോധപൂര്‍വം ഇടം അനുവദിക്കാതിരിക്കുക സ്വാഭാവികം. ആമിനാ വദൂദ് ഇസ്ലാമിന് “പുറത്തേക്ക് ” അതിനെ കൊണ്ടുപോയി എന്ന് ആരോപിച്ച് പ്രതിരോധവും രോഷവും തീര്‍ത്തവര്‍ക്ക് ഫാതിമ മെര്‍നീസി വൈഞ്ജാനികചിന്താ മണ്ഡലത്തില്‍ ഇസ്‌ലാമിനകത്തേക്ക് തിരിഞ്ഞു നടന്നു എന്ന കാരണത്താല്‍ അവരുടെ ഈ പുസ്തകത്തെ എങ്ങനെ നിഷേധിക്കാന്‍ ആവും എന്നത് ചോദ്യമായി ബാക്കി നില്‍ക്കുന്നു. കാരണം, സ്ത്രീവിരുദ്ധതയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ആധികാരികവും ഞെട്ടിപ്പിക്കുന്നതുമായ കണ്ടത്തെലുകള്‍ കൊണ്ട് സമ്പുഷ്ടമാണ് മെര്‍നീസിയുടെ അന്വേഷണം.
പരിഭാഷയുടെ രണ്ടാം പതിപ്പ് ഇറങ്ങിയിട്ടും ഈ പുസ്തകത്തെ കുറിച്ച് മലയാളത്തില്‍ എവിടെയും ഒരു തുണ്ട് പോലും വായിച്ചതായി ഓര്‍മയിലില്ല. ഇസ്‌ലാമിന്റെ “മറുവായന” നിര്‍വഹിച്ച ആമിനാ വദൂദിന് ഇവിടെ കിട്ടിയ എതിര്‍ പ്രചാരണം എടുത്തുനോക്കുമ്പോള്‍ അതിനെക്കാള്‍ അപകടം വിതക്കുന്ന ഒരു പുസ്തകത്തിന് ബോധപൂര്‍വം ഇടം അനുവദിക്കാതിരിക്കുക സ്വാഭാവികം. ആമിനാ വദൂദ് ഇസ്ലാമിന് “പുറത്തേക്ക് ” അതിനെ കൊണ്ടുപോയി എന്ന് ആരോപിച്ച് പ്രതിരോധവും രോഷവും തീര്‍ത്തവര്‍ക്ക് ഫാതിമ മെര്‍നീസി വൈഞ്ജാനികചിന്താ മണ്ഡലത്തില്‍ ഇസ്‌ലാമിനകത്തേക്ക് തിരിഞ്ഞു നടന്നു എന്ന കാരണത്താല്‍ അവരുടെ ഈ പുസ്തകത്തെ എങ്ങനെ നിഷേധിക്കാന്‍ ആവും എന്നത് ചോദ്യമായി ബാക്കി നില്‍ക്കുന്നു. കാരണം, സ്ത്രീവിരുദ്ധതയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ആധികാരികവും ഞെട്ടിപ്പിക്കുന്നതുമായ കണ്ടത്തെലുകള്‍ കൊണ്ട് സമ്പുഷ്ടമാണ് മെര്‍നീസിയുടെ അന്വേഷണം.
ഇസ്‌ലാമിന്റെ പ്രാരംഭകാലമായ ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടിലേക്ക് നീളുന്ന ചരിത്രത്തെക്കുറിച്ചും ലോകത്ത് അതുണ്ടാക്കിയ ചിന്താ വിപ്ലവത്തെക്കുറിച്ചും മെര്‍നീസി അവതരിപ്പിക്കുന്ന സ്ത്രീപക്ഷ കാഴ്ചപ്പാട് മലയാളവായനക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കുക എന്നതാണ് ഈ പരിഭാഷയുടെ ഉദ്ദേശ്യമെന്ന് വിവര്‍ത്തകന്‍ കെ.എം വേണുഗോപാല്‍ പറയുന്നുണ്ട്.
മൂന്നാംലോക രാജ്യമായ മൊറോക്കോവിലെ ഒരു മുസ്‌ലിം സ്ത്രീയുടെ ഭാഗത്തുനിന്നുള്ള ഇസ്‌ലാമിക സ്ത്രീപക്ഷ ചിന്തയാണ് “ദ വെയ്ല്‍ ആന്റ് ദ മെയ്ല്‍ എലൈറ്റ്”. ഇസ്‌ലാമിനകത്തും പുറത്തും ഇന്നും പരിഹൃതമാവാതെ കിടക്കുന്ന സ്ത്രീ-പുരുഷ സമത്വത്തിന്റെ പ്രശ്‌നങ്ങള്‍, കേവലം പാശ്ചാത്യ/പൗരസ്ത്യ വാര്‍പ് മാതൃകകള്‍ യാന്ത്രികമായി പിന്തുടര്‍ന്നുകൊണ്ട് സമഗ്രതയോടെ മനസിലാക്കാനാവില്ല. ബൗദ്ധികമായ എല്ലാ ന്യായീകരണ പ്രവണതകളെയും മറികടക്കുന്ന യഥാര്‍ഥ ആധുനികതയുടെ ഒരു വക്താവിനെയാണ് ഈ പുസ്തകത്തില്‍ നാം കണ്ടുമുട്ടുന്നതെന്നും വേണുഗോപാല്‍ ആമുഖത്തില്‍ പറയുന്നു.
ഗോത്ര വര്‍ഗങ്ങളില്‍പെട്ട നിരവധി ചെറുപ്പക്കാരായ സ്ത്രീകളും അടിമകളും ഒരുപോലെ പുതിയ മതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഈ മതത്തിന്റെ പ്രവാചകന്‍, വ്യവസ്ഥാപിതത്വത്തിന് ആപല്‍ക്കരമായ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് മനുഷ്യന്റെ അന്തസ്സിനെ പറ്റിയും തുല്യ അവകാശങ്ങള്‍ക്കു വേണ്ടിയും സംസാരിക്കുകയും മക്കയിലെ അധികാരികള്‍ക്ക് പേടി സ്വപ്നമാവുകയും ചെയ്തു. എന്നാല്‍, അദ്ദേഹം ഉയര്‍ത്തിയ സാര്‍വത്രിക സമത്വത്തിന്റെ സന്ദേശം പുറംലോകത്തുനിന്നുള്ള ഇറക്കുമതിയായി വീക്ഷിക്കപ്പെടുന്നു എന്നതാണ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രഹേളികയെന്ന് മെര്‍നീസി പറയുന്നു.
അവകാശ നിഷേധത്തിന്റെ ഭൂതകാലം പരതുമ്പോള്‍
മതപരമായ ആധികാരികതയുടെ നീലം മുക്കി ഉണക്കിയെടുത്ത ചില യുക്തികള്‍ വെച്ച് സ്ത്രീകളെ ചൂഷണം ചെയ്യാന്‍ മതത്തെ ഉപകരണമാക്കുന്നതെങ്ങനെയെന്ന് മെര്‍നീസി കണ്ടത്തെുന്നു. “”സാധാരണ നാടന്‍ വ്യാപാരിയായാലും ബഹുരാഷ്ട്ര കമ്പനിയുടെ മേധാവിയായ പുരുഷന്‍ ആയാലും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഇത്തരത്തില്‍ ആധികാരികതയുടെ പര്യവേഷം ലഭിക്കാന്‍ തീര്‍ച്ചയായും വര്‍ത്തമാന കാലത്തേയല്ല, അവര്‍ ഉപയുക്തമാക്കുന്നത്. ഭൂതകാലമാണ്. സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്നത് ന്യായീകരിക്കാന്‍ ഭൂതകാലത്തിന്റെ നിഴലുകള്‍ പരതിപ്പോവുന്നു. കിഴക്കാവട്ടെ, പടിഞ്ഞാറാവട്ടെ,എവിടെ ആയാലും സ്ത്രീകള്‍ക്ക് ജനാധിപത്യത്തിന്‍മേലുള്ള അവകാശവാദങ്ങളെ തടയാന്‍ ആളുകള്‍ ചെയ്യുന്നത് ഒന്നു തന്നെ.””
അന്തസ്സിനും പൗരത്വത്തിനുള്ള അവകാശങ്ങള്‍ക്കും വേണ്ടി പേരാടുന്ന ഏത് മുസ്‌ലിം സ്ത്രീയുടെയും സ്ഥാനം ഈ സമൂഹത്തിന് പുറത്താണെന്ന് വാദിക്കുന്നു മുസ്‌ലിം പുരുഷന്‍. സ്വന്തം മത പാരമ്പര്യത്തെയും സാംസ്‌കാരികത്തനിമയെയും മനസ്സിലാക്കാത്തതിനാല്‍ പാശ്ചാത്യരുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരായവരാണ് അവരെന്ന് എളുപ്പത്തില്‍ ചാപ്പയടിക്കുന്നു.
അഭിമാനത്തിനും, ജനാധിപത്യത്തിനും, മനുഷ്യാവകാശങ്ങള്‍ക്കും, നമ്മുടെ രാജ്യത്തിലെ രാഷ്ട്രീയവും സാമൂഹ്യവുമായ കാര്യങ്ങളില്‍ തുല്യ പങ്കാളിത്തത്തിനും വേണ്ടിയുള്ള നമ്മുടെ അന്വേഷണം യഥാര്‍ഥമായ മുസ്‌ലിം പാരമ്പര്യങ്ങളില്‍ നിന്നാണ് ഉല്‍ഭവിക്കുന്നതെന്നും ഇറക്കുമതി ചെയ്ത പാശ്ചാത്യ മൂല്യങ്ങളില്‍ നിന്നല്ലെന്നും അതിനാല്‍, ഈ അറിവ് മുസ്‌ലിം സ്ത്രീകള്‍ എന്ന നിലക്ക് ഈ ലോകത്തിനു മുന്നിലേക്ക് അഭിമാനപൂര്‍വം നടന്നെത്താന്‍ നമുക്ക് കരുത്ത് പകരുന്നുവെന്നും അര്‍ഥശങ്കക്കിടയില്ലാത്തവിധം മെര്‍നീസി ഓര്‍മിപ്പിക്കുന്നു.
ലിംഗസമത്വം എന്നത് വൈദേശികാശയമാണെന്ന് വാദിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒന്ന് മദീനയുടെ ഇടുങ്ങിയ തെരുവുകള്‍ 15 നൂറ്റാണ്ട് മുമ്പു തന്നെ ലിംഗസമത്വത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു എന്ന തീവ്രയാഥാര്‍ഥ്യമാണ്. “ജനാധിപത്യം, ലിംഗസമത്വം എന്നീ ആശയങ്ങള്‍ ദഹിക്കാന്‍ പാശ്ചാത്യര്‍ക്ക് പിന്നെയും അനേകം നൂറ്റാണ്ടുകള്‍ വേണ്ടി വന്നപ്പോള്‍ മുസ്‌ലിങ്ങള്‍ക്ക് ഇസ്‌ലാം സ്ഥാപിതമായ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തന്നെ അതിനോട് പ്രതികരിക്കേണ്ടിവന്നു”.
ലിംഗസമത്വം പാശ്ചാത്യമല്ല
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉയര്‍ന്നു വന്ന സ്ത്രീവിമോചന പ്രസ്ഥാനങ്ങളെക്കുറിച്ച് ആധുനികതയുടെ വക്താക്കള്‍ വാ തോരാതെ പുകഴ്ത്താറുണ്ട്. എന്നാല്‍ നൂറുക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന്‍ ജീവിച്ചിരിക്കെ തന്നെ മദീനാ തെരുവുകളില്‍ സ്ത്രീ വിമോചനത്തെ കുറിച്ചുള്ള സജീവ സംവാദങ്ങളും അവയോടുള്ള വിവിധ സമീപനങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെന്നും അതിലൂടെ സ്ത്രീകള്‍ ബഹുമുഖമായ അവകാശങ്ങള്‍ കയ്യാളിയിരുന്നുവെന്നുമുള്ള മെര്‍നീസിയുടെ ആധികാരികമായ കണ്ടത്തെല്‍ പൈതൃകത്തിന്റെ വേരുകള്‍ തേടിയുള്ള അലച്ചിലിനിടെ ഞങ്ങള്‍ക്ക് പകരുന്ന ആവേശം അത്ര ചെറുതല്ല.
“”മക്കയിലെ കുലീന ഗോത്രാധിപത്യത്തില്‍ നിന്ന് ഏഴാം ശതാബ്ദത്തില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ പ്രവാചകന്റെ നഗരമായ മദീനയിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും യജമാനന്‍മാര്‍ക്കും ഭൃത്യന്‍മാര്‍ക്കും ഇസ്‌ലാം ഒരുപോലെ അന്തസ്സും സമത്വവും വാഗ്ദാനം നല്‍കിയതു മൂലമായിരുന്നു.”” എന്നാല്‍, പ്രവാചകനൊപ്പം ജീവിതത്തിന്റെ നാനാതുറകളില്‍ സജീവമായി ഇടപെട്ടിരുന്ന സ്ത്രീകളെ കുറിച്ച് നമ്മുടെ ചരിത്രം ബോധപൂര്‍വം ഒളിച്ചുവെച്ച സത്യങ്ങളിലേക്കുള്ള ഒരു കുതിപ്പാണ് മെര്‍നീസിയുടേത്. ഇതിനായി ലോകത്തിലെ ആദ്യത്തെ മുസ്‌ലിം നഗരത്തിന്റെ സുന്ദരവും അല്‍ഭുതകരവുമായ നിമിഷങ്ങള്‍ പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്.
ഗോത്ര വര്‍ഗങ്ങളില്‍പെട്ട നിരവധി ചെറുപ്പക്കാരായ സ്ത്രീകളും അടിമകളും ഒരുപോലെ പുതിയ മതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഈ മതത്തിന്റെ പ്രവാചകന്‍, വ്യവസ്ഥാപിതത്വത്തിന് ആപല്‍ക്കരമായ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് മനുഷ്യന്റെ അന്തസ്സിനെ പറ്റിയും തുല്യ അവകാശങ്ങള്‍ക്കു വേണ്ടിയും സംസാരിക്കുകയും മക്കയിലെ അധികാരികള്‍ക്ക് പേടി സ്വപ്നമാവുകയും ചെയ്തു. എന്നാല്‍, അദ്ദേഹം ഉയര്‍ത്തിയ സാര്‍വത്രിക സമത്വത്തിന്റെ സന്ദേശം പുറംലോകത്തുനിന്നുള്ള ഇറക്കുമതിയായി വീക്ഷിക്കപ്പെടുന്നു എന്നതാണ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രഹേളികയെന്ന് മെര്‍നീസി പറയുന്നു.
ലിംഗസമത്വം എന്നത് വൈദേശികാശയമാണെന്ന് വാദിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒന്ന് മദീനയുടെ ഇടുങ്ങിയ തെരുവുകള്‍ 15 നൂറ്റാണ്ട് മുമ്പു തന്നെ ലിംഗസമത്വത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു എന്ന തീവ്രയാഥാര്‍ഥ്യമാണ്. “ജനാധിപത്യം, ലിംഗസമത്വം എന്നീ ആശയങ്ങള്‍ ദഹിക്കാന്‍ പാശ്ചാത്യര്‍ക്ക് പിന്നെയും അനേകം നൂറ്റാണ്ടുകള്‍ വേണ്ടി വന്നപ്പോള്‍ മുസ്‌ലിങ്ങള്‍ക്ക് ഇസ്‌ലാം സ്ഥാപിതമായ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തന്നെ അതിനോട് പ്രതികരിക്കേണ്ടിവന്നു”.
1400 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ഇതേ ചോദ്യങ്ങള്‍ മുഴങ്ങുമ്പോഴും അതിനോടുള്ള യഥാര്‍ഥ പ്രവാചകസമീപനം മറച്ചുവെക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ അല്ലാഹു നല്‍കിയ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുന്നതില്‍ ഗൂഢമായി ആനന്ദം കണ്ടത്തെുന്നു. ഇതു തന്നെയാണ് വിവാഹം, വിവാഹമോചനം, ഖുല്‍അ് തുടങ്ങിയ കാര്യങ്ങളിലും പുരുഷാധികാര സമൂഹത്തിന്റെ എക്കാലത്തെയും സമീപനം.
പെണ്ണിനെതിരെ പോര് തുടങ്ങുന്നത്…
“”ഇരു ലിംഗ വിഭാഗങ്ങള്‍ക്കിടയിലുംപെട്ട കുട്ടികള്‍ക്ക് പിന്തുടര്‍ച്ചാവകാശം അനുവദിക്കുക എന്ന ആശയം പ്രവാചകന്റെ സമയത്തു തന്നെ കടുത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. അതുകൊണ്ടാണ് അനാഥരായ കുട്ടികള്‍ക്ക് അവകാശപ്പെട്ട സ്വത്ത് നല്‍കാതിരിക്കുന്നതിനെ മനുഷ്യന്‍ ചെയ്യുന്ന ഏഴു പാപങ്ങളില്‍ ഒന്നായി അല്ലാഹു കണക്കാക്കിയിരിക്കുന്നത്. ഇസ്‌ലാമിന് മുമ്പത്തെ നടപ്പനുസരിച്ച് ഇളം പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ പിന്തുടര്‍ച്ചാവകാശത്തില്‍നിന്ന് മാറ്റി നിര്‍ത്തപ്പെടുക മാത്രമല്ല, എല്ലാ വിധത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും ദുര്‍നടപടികള്‍ക്കും അവര്‍ വിധേയരുമായിരുന്നു.
സ്വത്തവകാശവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനം അവതരിച്ചപ്പോള്‍, ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എങ്ങനെയാണ് പിന്തുടര്‍ച്ചാവകാശം നല്‍കുക? പണം ഉണ്ടാക്കാന്‍ വേണ്ടി അധ്വാനിച്ച പുരുഷന്‍മാരെപോലെ അവര്‍ക്കും പിന്തുടര്‍ച്ചാവകാശം നല്‍കണമെന്നാണോ പറയുന്നത്? എന്ന് അന്നു തന്നെ പ്രവാചകനെ അനുയായികള്‍ ചോദ്യം ചെയ്തിരുന്നു””.
ഇതുകേട്ടിട്ടും പ്രവാചകന്‍ കുലുങ്ങിയില്ലെന്നും അദ്ദേഹം ആ നിലപാട് ആവര്‍ത്തിക്കുകയായിരുന്നുവെന്നും ചരിത്രം പറയുന്നു. അക്കാലത്ത് അടിമത്തം നിരോധിച്ചത് സമ്പന്നരെ മാത്രം ബാധിച്ച കാര്യമായിരുന്നുവെങ്കില്‍ സ്ത്രീകളുടെ പദവി സംബന്ധിച്ച പ്രശ്‌നം അങ്ങനെയായിരുന്നില്ല. ഒരു പുരുഷനെയും അത് ബാധിക്കാതിരുന്നില്ല.
ഇസ്‌ലാമിലെ സാമൂഹ്യ നിയമങ്ങള്‍ മുസ്‌ലിങ്ങളുടെ ധാര്‍മിക നിലപാടുമായി അഭേദ്യമായ ബന്ധമുള്ളവയാണ്. ഈ നിയമങ്ങളെ ചോദ്യം ചെയ്യാനും ലംഘിക്കാനുമുള്ള ത്വര പ്രവാചകന്റെ കാലത്തില്‍ തന്നെ നടന്നുവെങ്കില്‍ ഇന്നത്തെ സ്ഥിതി പറയാനുണ്ടോ? 1400 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ഇതേ ചോദ്യങ്ങള്‍ മുഴങ്ങുമ്പോഴും അതിനോടുള്ള യഥാര്‍ഥ പ്രവാചകസമീപനം മറച്ചുവെക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ അല്ലാഹു നല്‍കിയ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുന്നതില്‍ ഗൂഢമായി ആനന്ദം കണ്ടത്തെുന്നു. ഇതു തന്നെയാണ് വിവാഹം, വിവാഹമോചനം, ഖുല്‍അ് തുടങ്ങിയ കാര്യങ്ങളിലും പുരുഷാധികാര സമൂഹത്തിന്റെ എക്കാലത്തെയും സമീപനം.
ആയിശയെ മുസ്ലിംലോകത്തിന്റെ ശത്രുവാക്കിയതാര്?
പ്രവാചക പത്‌നി ആയിശയുമായി ബന്ധപ്പെട്ടു കിടന്ന ഇസ്ലാമിക ചരിത്രം, ഹിജാബ്, സ്ത്രീകളുടെ സ്വത്തവകാശം, പദവി തുടങ്ങിയ അതിപ്രധാന വിഷയങ്ങള്‍ ഖുര്‍ആനിനും യഥാര്‍ഥ പ്രവാചകചര്യക്കും വിരുദ്ധമായി മുസ്‌ലിംലോകത്ത് എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്ന ഞെട്ടിക്കുന്ന വസ്തുതാന്വേഷണമാണ് ഈ പുസ്തകത്തെ എല്ലാറ്റിനും അപ്പുറത്ത് വ്യത്യസ്തമാക്കുന്നത്.
സ്വന്തം കാലത്തിലും സമൂഹത്തിലും അതുല്യയെന്ന് സമകാലികര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഉജ്ജ്വല വ്യക്തിത്വമായ ആയിശയുടെ മേല്‍ കലാപത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഭാരിച്ച കുറ്റം ചുമത്താന്‍ ഇസ്‌ലാമിക ലോകത്തെ പണ്ഡിതരെ സഹായിക്കുന്ന ചരിത്ര രേഖകള്‍ എന്തൊക്കെയാണ്? ആയിശയുമായി ബന്ധപ്പെട്ട പ്രത്യേക സംഭവത്തില്‍ നിന്ന് വെട്ടിയെടുത്ത് സാമാന്യവത്കരണത്തിലൂടെ പൗരസമൂഹത്തിലെ ദശലക്ഷക്കണക്കിനു സ്ത്രീകളെ അധികാരത്തില്‍ നിന്ന് തടഞ്ഞ് അവരുടെ രാഷ്ട്രീയവകാശങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഏതു ആധികാരിക ഗ്രന്ഥങ്ങളാണ് സഹായിക്കുന്നത്? അതിവിശാലവും അതിസൂക്ഷ്മതയോടും കൂടി രേഖപ്പെടുത്തിയ ഇസ്‌ലാമിക ചരിത്രത്തിന്റെ ഏതു താളുകളില്‍ ആണ് സ്ത്രീകളെ പൊതുജീവിതത്തില്‍ നിന്നൊഴിവാക്കാന്‍, കുടുംബത്തിനുള്ളില്‍ ഒതുക്കി നിര്‍ത്താന്‍, കേവലം നിശബ്ദരായ കാണികളുടെ നിരയിലേക്ക് അവരെ ഇടിച്ചു താഴ്ത്താന്‍ ചരിത്രകാരന്‍മാരും മത വിദഗ്ധരും അനുവാദം കണ്ടത്തെിയത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടി ചരിത്രത്തില്‍ നിന്ന് മെര്‍നീസി കണ്ടെടുക്കുന്നു.
അബൂ ഹുറൈറ കാര്യങ്ങള്‍ മനസിലാക്കിയത് വളരെ മോശപ്പെട്ട വിധത്തിലാണ്. അദ്ദേഹം വീട്ടില്‍ വന്ന സമയത്ത് പ്രവാചകന്‍ പറഞ്ഞ വാചകത്തിലെ അവസാന ഭാഗം മാത്രമെ കേട്ടിരുന്നുള്ളു. പ്രവാചകന്‍ യാഥാര്‍ഥത്തില്‍ ഇങ്ങനെ ആയിരുന്നു പറഞ്ഞത്. “”അല്ലാഹു യഹൂദന്‍മാരെ തിരുത്തുമാറാകട്ടെ. വീടും സ്ത്രീയും കുതിരയും ഭാഗ്യദോഷം നല്‍കുമെന്നാണവര്‍ പറയുന്നത്.””
പ്രവാചക വചനങ്ങളുടെ വളച്ചൊടിക്കല്‍
പ്രവാചകന്റെ മരണശേഷം രണ്ടു നൂറ്റാണ്ടുകള്‍ കഴിയുന്നതിനു മുമ്പ് തന്നെ 5,96,725 വ്യാജ ഹദീസുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നുവെന്ന് വിഖ്യാത ഹദീസ് ഏകോപകന്‍ അല്‍ ബുഖാരി കണ്ടത്തെിയതായി മെര്‍നീസി പറയുമ്പോള്‍ തന്നെ മുകളിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തെളിഞ്ഞുവരുന്നു. പ്രവാചകന്റേതെന്ന് അവകാശപ്പെട്ട വ്യാജമായ വചനങ്ങള്‍ തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി പ്രചരിപ്പിക്കുന്നവര്‍ ഉണ്ടായിരുന്നു. ഇത് രണ്ടു വിധത്തില്‍ ചെയ്തതായി കാണാം. ഹദീസിന്റെ ഉള്ളടക്കങ്ങള്‍ വളച്ചൊടിച്ചുകൊണ്ടും അത് പ്രേഷണം ചെയ്ത വ്യക്തികളുടെ പരമ്പരയില്‍ തിരിമറികള്‍ നടത്തിക്കൊണ്ടും.
“”ഈ മതം ഒരു ശാസ്ത്രമായതു കൊണ്ട്, നിങ്ങള്‍ ആരില്‍ നിന്നാണ് അത് പഠിക്കുന്നത് എന്നതിന് വലിയ പ്രാധാന്യം നല്‍കുന്നു. പ്രവാചകന്റെ എഴുപതോളം അനുചരര്‍ ഹദീസുകള്‍ ഓര്‍മിച്ച് പറയാന്‍ കഴിയും വിധത്തില്‍ ജീവിച്ചിരിപ്പുണ്ടായിരുന്ന ഒരു കാലത്ത് മദീനയില്‍ ജനിക്കാന്‍ ഭാഗ്യമുണ്ടായിരുന്ന വ്യക്തിയാണ് ഞാന്‍. അവര്‍ പതിവായി പള്ളിയില്‍ പോയി പ്രവാചകന്‍ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞുവെന്നൊക്കെ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. എന്നാല്‍, അവര്‍ ഓര്‍മയില്‍ നിന്ന് പറയുന്നുവെന്നതു കൊണ്ടു മാത്രം അവയൊന്നും ഞാന്‍ ആധികാരികമായി സ്വീകരിച്ചിട്ടില്ല. അവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരായതു മൂലമല്ല, നേരെ മറിച്ച് എന്റെ നോട്ടത്തില്‍ അവരൊന്നും അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരല്ലായിരുന്നതിനാലാണ്.”” ഇതു പറഞ്ഞത് മറ്റാരുമല്ല, മുസ്ലിംലോകത്തിന്റെ ആദരണീയ പാത്രമായ ഇമാമുമാരിലൊരാളായ മാലിക്ബ്‌നു അനസ് ആണ്.
ഇങ്ങനെ തെറ്റിദ്ധാരണജനകമായ നിരവധി ഹദീസുകളും അവയുടെ പശ്ചാത്തലവും മെര്‍നീസി സവിസ്തരം ചരിത്രത്തില്‍ നിന്ന് എടുത്തുദ്ധരിക്കുന്നു. “വീട്, സ്ത്രീ, കുതിര എന്നീ മൂന്നു കാര്യങ്ങള്‍ ഭാഗ്യദോഷം വരുത്തിവെക്കുമെന്ന് ” പ്രവാചകന്‍ പറഞ്ഞതായി അബൂ ഹുറൈറ പ്രസ്താവിച്ചുവെന്ന് ആയിശയോട് പറഞ്ഞപ്പോള്‍ ആയിശ ഇങ്ങനെ മറുപടി പറഞ്ഞു. അബൂ ഹുറൈറ കാര്യങ്ങള്‍ മനസിലാക്കിയത് വളരെ മോശപ്പെട്ട വിധത്തിലാണ്. അദ്ദേഹം വീട്ടില്‍ വന്ന സമയത്ത് പ്രവാചകന്‍ പറഞ്ഞ വാചകത്തിലെ അവസാന ഭാഗം മാത്രമെ കേട്ടിരുന്നുള്ളു. പ്രവാചകന്‍ യാഥാര്‍ഥത്തില്‍ ഇങ്ങനെ ആയിരുന്നു പറഞ്ഞത്. “”അല്ലാഹു യഹൂദന്‍മാരെ തിരുത്തുമാറാകട്ടെ. വീടും സ്ത്രീയും കുതിരയും ഭാഗ്യദോഷം നല്‍കുമെന്നാണവര്‍ പറയുന്നത്.””
അല്‍ ബുഖാരി ഈ തിരുത്തല്‍ ഉള്‍പ്പെടുത്തുകയുണ്ടായില്ലെന്നു മാത്രമല്ല, പ്രസ്തുത ഹദീസിനെപ്പറ്റി ഒരു സംശയവുമില്ലെന്ന നിലയില്‍ ചേര്‍ക്കുകയും ചെയ്തു. സമാനമായ മറ്റൊരു ഹദീസും ബുഖാരിയുടേതായി മെര്‍നീസി എടുത്തുകാണിക്കുന്നുണ്ട്. “ഞാന്‍ സ്വര്‍ഗത്തിലേക്ക് നോക്കിയപ്പോള്‍ അവിടെ ഏറെയും ദരിദ്ര ജനങ്ങളാണെന്ന് മനസ്സിലായി. നരകത്തിലേക്ക് നോക്കിയപ്പോള്‍ ആകട്ടെ. ഭുരിപക്ഷം സ്ത്രീകളും.”
“”ആധികാരികമെന്ന് കരുതുന്ന ഹദീസ് പോലും അതീവ ജാഗ്രതയോടെയും സുക്ഷ്മതയോടെയുമുള്ള പരിശോധന ആവശ്യപ്പെടുന്നു. നമ്മുടെ പാരമ്പര്യത്തില്‍ എല്ലാത്തിനെയും എല്ലാവരെയും ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്ന് പറയുന്ന മെര്‍നീസി അതിനാല്‍ നൂറ്റാണ്ടുകളായി വിസ്മരിക്കപ്പെട്ടതോ മായ്ച്ചുകളയപ്പെട്ടതോ ആയ ഈ യഥാര്‍ഥ പാരമ്പര്യം പുനരാനയിക്കേണ്ടത് ഇന്ന് മുമ്പെന്നത്തേക്കാളും അത്യാവശ്യമായിരിക്കുന്നവെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, എല്ലാ ഫുഖഹാക്കളും സ്ത്രീ വിരുദ്ധ ആശയങ്ങളെ പിന്തുടര്‍ന്നവരോ ഇന്നും പിന്തുടരുന്നവരോ ആണെന്ന സാമാന്യവത്കരണത്തിലേക്ക് വഴുതിപ്പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുമുള്ള മുന്നറിയിപ്പും മെര്‍നീസി പങ്കുവെക്കുന്നു. ഗൗരവമേറിയ ഒരു ദൗത്യത്തില്‍ അവര്‍ പുലര്‍ത്തുന്ന സൂക്ഷ്മതയുടെ തെളിവല്ലാതെ മറ്റെന്താണ് ഈ വാക്കുകള്‍…. ?
പ്രവാചകന്‍ ഒരിക്കലും തന്റെ പത്‌നിമാര്‍ക്കെതിരിലോ ഒരടിമക്കെതിരായോ കൈ പൊക്കിയിട്ടില്ല. ദൈവത്തിന്റെ പ്രവാചകാ, സ്ത്രീകള്‍ കുഴപ്പത്തിന്റെ വിത്ത് വിതക്കുകയാണ് എന്ന് അദ്ദേഹത്തിന്റെ അടുത്ത് ചെന്നു പലരും പരാതി പറയുമായിരുന്നു. അപ്പോള്‍ പ്രവാചകന്റെ മറുപടി “” നിങ്ങള്‍ വേണമെങ്കില്‍ അവരെ തല്ലിക്കൊള്ളൂ. പക്ഷേ, നിങ്ങളില്‍ ഏറ്റവും ചീത്ത മനുഷ്യര്‍ക്കേ അത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ” എന്നായിരുന്നു.
ഉമറും സ്ത്രീകളും
മുസ്‌ലിംലോകത്തിന്റെ ആദരണീയ പാത്രമായ ഉമര്‍ (റ) മായി ബന്ധപ്പെട്ട ചില കണ്ടത്തെലുകള്‍ മെര്‍നീസി മുന്നോട്ടുവെക്കുന്നുണ്ട്. ഖലീഫാ ഉമറിന്റെ സല്‍സ്വഭാവവും സത്യസന്ധതയുടെ കാര്യത്തിലുള്ള കണിശതയും ലാളിത്യത്തോടുള്ള സമീപനവും എല്ലാം ശരിവെച്ചുകൊണ്ടു തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉമര്‍ എന്തായിരുന്നു എന്ന കാഴ്ചപ്പാടിലേക്ക് വെളിച്ചം വീശുന്നുണ്ട് ഇത്.
“”ഉമറിന് അല്‍ഭുതാവഹമായ സദ്ഗുണങ്ങള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍, മുസ്‌ലിം ചരിത്രകാരന്‍മാര്‍ ഒരു വ്യക്തിയെ കുറിച്ച് പറയുമ്പോള്‍ അയാളുടെ ഗുണങ്ങള്‍ മാത്രമല്ല, ദോഷങ്ങളെ കുറിച്ചും പറയാന്‍ മടിക്കുമായിരുന്നില്ല. സ്ത്രീകളോട് ഉമറിനുണ്ടായിരുന്ന സമീപനം കോപവും ആക്രമണോല്‍സുകതയും നിറഞ്ഞതായിരുന്നുവെന്ന് മെര്‍നീസി ചരിത്രത്തില്‍ നിന്ന് കണ്ടത്തെുന്നു. അദ്ദേഹം ഖലീഫ ആവുകയും ഇസ്‌ലാമില്‍ ആദ്യമായി ഒരു വ്യക്തിക്ക് നല്‍കപ്പെട്ട അമീറുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ നേതാവ്) എന്ന ബഹുമതിക്ക് അര്‍ഹനാവുകയും ചെയ്തപ്പോള്‍ പോലും അദ്ദേഹത്തെ വിവാഹം ചെയ്യാനുള്ള ഒരു നിര്‍ദേശത്തെ ഉമ്മു ഖുല്‍സൂം എന്ന സ്ത്രീ എതിര്‍ത്തിരുന്നതായി അല്‍ ത്വബ്രി രേഖപ്പെടുത്തിയിട്ടുണ്ട്.
“”പ്രവാചകന്റെ വക്താവ് അദ്ദേഹം വിഭാവനം ചെയ്ത തുല്യതയുടെ പദ്ധതിയെ ആക്രമിച്ച പുരുഷന്‍മാരുടെ പ്രതിനിധിയായത് അപ്പോള്‍ യാദൃശ്ചികമായിരുന്നില്ല. കുടുംബത്തിന്റെ മേഖലയില്‍ യാഥാസ്ഥിതികത്വം നിലനിര്‍ത്താനുള്ള ശ്രമങ്ങളെ, അസാധാരണമായ ആകര്‍ഷണീതയുണ്ടായിരുന്ന ഈ മനുഷ്യന്‍ പിന്താങ്ങി. ഇസ്‌ലാം കൊണ്ടു വരാന്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ പൊതുമണ്ഡലങ്ങളിലും ആത്മീയ ജീവിതത്തിലും മാത്രം ഒതുങ്ങി നിന്നാല്‍ മതിയെന്ന അഭിപ്രായത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.”” മെര്‍നീസി തുടരുന്നു.
“”പ്രവാചകന്റെ വക്താവ് അദ്ദേഹം വിഭാവനം ചെയ്ത തുല്യതയുടെ പദ്ധതിയെ ആക്രമിച്ച പുരുഷന്‍മാരുടെ പ്രതിനിധിയായത് അപ്പോള്‍ യാദൃശ്ചികമായിരുന്നില്ല. കുടുംബത്തിന്റെ മേഖലയില്‍ യാഥാസ്ഥിതികത്വം നിലനിര്‍ത്താനുള്ള ശ്രമങ്ങളെ, അസാധാരണമായ ആകര്‍ഷണീതയുണ്ടായിരുന്ന ഈ മനുഷ്യന്‍ പിന്താങ്ങി. ഇസ്‌ലാം കൊണ്ടു വരാന്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ പൊതുമണ്ഡലങ്ങളിലും ആത്മീയ ജീവിതത്തിലും മാത്രം ഒതുങ്ങി നിന്നാല്‍ മതിയെന്ന അഭിപ്രായത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.””
“മദീനയിലെ സ്ത്രീകള്‍ എത്ര സ്വാതന്ത്ര്യത്തോടെയാണ് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്ന് കണ്ട് ഉമര്‍ അല്‍ഭുതപ്പെട്ടിരുന്നു. തന്റെ ആശ്ചര്യവും അതൃപ്തിയും ഉമര്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് വെളിപ്പെടുത്തി. “” ഞങ്ങള്‍ ഖുറെശികള്‍ സ്ത്രീകളെ പുരുഷന്‍മാര്‍ നിയന്ത്രിക്കുന്ന സമ്പ്രദായക്കാരാണ്. അന്‍സാറുകളായ പുരുഷന്‍മാരെ അവരുടെ സ്ത്രീകളാണ് ഭരിക്കുന്നതെന്ന് ഞങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ കണ്ടു. ഞങ്ങളുടെ സ്ത്രീകളും അതു കണ്ട ശേഷം അവരെപ്പോലെയാവാന്‍ നോക്കുകയാണെന്ന് മനസ്സിലായി. “” ഉമര്‍ അസ്വസ്ഥനാവാന്‍ കാരണമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഭാര്യപോലും അന്‍സാര്‍ സ്ത്രീകളുടെ ആരാധികയായിക്കഴിഞ്ഞിരുന്നുവെന്ന് മെര്‍നീസി ചൂണ്ടിക്കാട്ടുന്നു.
ഒരിക്കല്‍ പ്രവാചക പത്‌നിമാരിലൊരാള്‍ അദ്ദേഹവുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങി സന്ധ്യമയങ്ങിയതിനുശേഷം തിരിച്ചത്തെിയ സംഭവം ഉമറിന്റെ മകളും പ്രവാചകന്റെ പത്‌നിമാരിലെരാളുമായ ഹഫ്‌സയില്‍ നിന്നറിയാന്‍ കഴിഞ്ഞ ഉമര്‍ ഇതിനെ ചോദ്യം ചെയ്തു. മറ്റ് സഹ പത്‌നിമാരുടെ മുന്നില്‍ വെച്ച് പ്രവാചക പത്‌നിയായ ഉമ്മു സല്‍മ ഉമറിന് നല്ല മറുപടിയും നല്‍കി.
“”താങ്കള്‍ പ്രവാചകന്റെ സ്വകാര്യ ജീവിതത്തില്‍ കൈകടത്തുന്നത് എന്തിനാണ്? അദ്ദേഹത്തിന് ഞങ്ങളെ ഉപദേശിക്കണമെന്നുണ്ടായിരുന്നുവെങ്കില്‍ സ്വയം അതു ചെയ്യുമായിരുന്നു. അങ്ങനെ ചെയ്യുവാനുള്ള പ്രാപ്തിയും അദ്ദേഹത്തിനുണ്ട്. പ്രവാചകനോടല്ലാതെ മറ്റാരോടാണ് ഞങ്ങള്‍ ആവശ്യങ്ങള്‍ ഉന്നയിക്കുക. നിങ്ങളും നിങ്ങളുടെ ഭാര്യമാരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഞങ്ങള്‍ തലയിടാറുണ്ടോ എന്നായിരുന്നു ഉമ്മുസല്‍മയുടെ മറുപടി.
ഉമര്‍ പോയിക്കഴിഞ്ഞ ഉടന്‍ മറ്റു പത്‌നിമാര്‍ ഉമ്മു സല്‍മയെ അഭിനന്ദിക്കുകയും ചെയ്തു. ഒടുവില്‍ ഇക്കാര്യത്തെ കുറിച്ച് ഉമര്‍ തന്നെ പ്രവാചകനോട് പറഞ്ഞപ്പോള്‍ പ്രവാചകന്‍ ഒരു പുഞ്ചിരിയോടെ അതു കേട്ടു നിന്നതേയുള്ളൂ. പത്‌നിമാരോടുള്ള തന്റെ സൗമ്യമായ ഇടപെടലിലൂടെ അനുയായികളെ അല്‍ഭുതപ്പെടുത്തിയിരുന്നു പ്രവാചകന്‍.
പ്രവാചകന്‍ ഒരിക്കലും തന്റെ പത്‌നിമാര്‍ക്കെതിരിലോ ഒരടിമക്കെതിരായോ കൈ പൊക്കിയിട്ടില്ല. ദൈവത്തിന്റെ പ്രവാചകാ, സ്ത്രീകള്‍ കുഴപ്പത്തിന്റെ വിത്ത് വിതക്കുകയാണ് എന്ന് അദ്ദേഹത്തിന്റെ അടുത്ത് ചെന്നു പലരും പരാതി പറയുമായിരുന്നു. അപ്പോള്‍ പ്രവാചകന്റെ മറുപടി “” നിങ്ങള്‍ വേണമെങ്കില്‍ അവരെ തല്ലിക്കൊള്ളൂ. പക്ഷേ, നിങ്ങളില്‍ ഏറ്റവും ചീത്ത മനുഷ്യര്‍ക്കേ അത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ” എന്നായിരുന്നു.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, മുസ്‌ലിംലോകത്ത് ഏതൊക്കെയോ കാരണത്താല്‍ മുടരിച്ചുപോയ ഇജ്തിഹാദിന്റെ പാതയിലേക്ക് പെണ്‍നിര കടന്നുവരുന്നു. ആ ചിന്താധാരയില്‍ ഏറെ ആകൃഷ്ടരാവുന്നതാവട്ടെ ഇസ്‌ലാമിന്റെ ആവിര്‍ഭാവം കുറിച്ച പൗരസ്ത്യരല്ല, പടിഞ്ഞാറ് ആണ് എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീ വിമോചനത്തിന്റെ സൗന്ദര്യാത്മകതയില്‍ ഇനിയുമത്തെിച്ചേരാനാവാതെ അലയുന്ന ആധുനിക പാശ്ചാത്യന്‍ ഫെമിനിസത്തിന്റെ വക്താക്കള്‍ പോലും പൗരസ്ത്യ ദേശത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം വരണ്ട മരുഭൂമിയില്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു മനുഷ്യന്‍ ഉയര്‍ത്തിപ്പിടിച്ച സ്ത്രീവിമോചനത്തിന്റെ തുല്യതകള്‍ ഇല്ലാത്ത ആഹ്വാനങ്ങള്‍ തങ്ങളുടെ സ്വതന്ത്രാന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞ് അമ്പരന്ന് നില്‍ക്കുകയാണ്.
ഹിജാബിന്റെ ആന്തരാര്‍ഥം
ഹിജാബിന്റെ (മുഖാവരണമുള്‍പ്പെടെയുള്ള വസ്ത്രധാരണരീതി) തുടക്കവും നൂറ്റാണ്ടുകളിലൂടെ അതിന്റെ വ്യാഖ്യാനങ്ങള്‍ക്ക് വന്നിട്ടുള്ള അര്‍ഥഭേദങ്ങളും മനസ്സിലാക്കാന്‍ ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടം നമ്മെ സംബന്ധിച്ച് അനിവാര്യമായിരുന്നുവെന്ന് മെര്‍നീസി പറയുമ്പോള്‍ അത് പുരുഷാധികാര പ്രവണതകളെ ചോദ്യം ചെയ്യാനുള്ള അവരുടെ ബാലിശമായ വാദമാണെന്ന് പുസ്തകത്തിലൂടെ കടന്നുപോവുന്ന ആര്‍ക്കും തോന്നുകയില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്വത്വം അന്വേഷിക്കുന്ന മുസ്ലിം സമൂഹം ഇന്നത്തെ സ്വത്വ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് സ്ത്രീകളെ പര്‍ദക്കുള്ളിലാക്കുന്നതിന് ഊന്നല്‍ നല്‍കിയാണ്. ഇക്കാരണത്താല്‍ ഹിജാബ് തിരിച്ചുവരികയാണെന്ന മെര്‍നീസിയുടെ നിരീക്ഷണം വിശകലവിധേയമാക്കേണ്ടതുണ്ട്.
“”പാശ്ചാത്യ അധിനിവേശത്തില്‍ നിന്ന് സമുദായത്തെ സംരക്ഷിക്കുന്നതിന്റെ സൂചനയെന്ന മട്ടിലാണ് സ്ത്രീകളെ മാറ്റങ്ങളില്‍ നിന്ന് രക്ഷിക്കാനായി പര്‍ദ കൊണ്ടു മൂടുന്നതും അടച്ചിടുന്നതും. സ്ത്രീകളുടെ ശരീരമെന്നത് സമുദായത്തിന്റെ മുഴുവന്‍ പ്രതീകാത്മക പ്രതിനിധാനമാവുന്ന ഒരു ഇരട്ടക്കാഴ്പ്പാടിന്റെ വെളിച്ചത്തില്‍ മാത്രമെ ഹിജാബ് എന്താണെന്ന് നമുക്ക് മനസ്സിലാവൂ. ഹിജ്‌റ അഞ്ചാംവര്‍ഷത്തില്‍ അത് എന്തിനെയാണ് പ്രതിനിധാനം ചെയ്തതെന്നും അത് ഉല്‍ഭവിക്കാന്‍ ഏത് തരം സന്ദിഗ്ധതയാണ് കാരണമായതെന്നും നാം കണ്ടു. ഇന്നത്തെ സ്‌ഫോടനാത്മകമായ, വികാരവിക്ഷുബ്ധവും ചിലപ്പോള്‍ ആക്രമണോല്‍സുകം പോലുമായ, സമ്പ്രദായങ്ങളില്‍ അത് ഏതെല്ലാം താല്‍പര്യങ്ങളെയാണ് രംഗത്തേക്ക് കൊണ്ടുവരുന്നതെന്നും ഈ വെളിച്ചത്തില്‍ നമുക്ക് കാണാന്‍ കഴിയും.””
ഒരു തുണിക്കഷ്ണത്തില്‍ തട്ടി മുസ്‌ലിം സ്ത്രീയുടെ പ്രശ്‌നങ്ങളുടെ നേര്‍ക്കുള്ള ജനാധിപത്യപരമായ എല്ലാ ഇടപെടലുകളും അട്ടിമറിക്കുകയും മറയ്ക്കപ്പെടുകയും ചെയ്യുന്ന പുതിയ സാഹചര്യങ്ങളില്‍ ഈ ഭൂതകാലം നിഗൂഢമാക്കപ്പെട്ടതിന്റെ യഥാര്‍ഥ ഗുണഭോക്താക്കളായി മുസ്‌ലിം പുരുഷനൊപ്പം നവ മോഡോണിസത്തിന്റെയും ലിബറലിസത്തിന്റെയും പ്രചാരകരും കടന്നുവരുന്നു.
ഭൂതകാലത്തിലെ പലതിനെയും സുന്ദരമായ വിസ്മൃതിയില്‍ പൂഴ്ത്തിവെച്ച് വര്‍ത്തമാന കാലത്തെ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മനോഭാവം മുസ്‌ലിം ജനവിഭാഗത്തെ വന്‍ നഷ്ടത്തില്‍ ആണ് കൊണ്ടെത്തിച്ചതെങ്കില്‍ മറ്റുള്ളവര്‍ക്കാവട്ടെ മുസ്‌ലിം ലോകത്തെ ആക്രമിക്കാന്‍ എല്ലായ്‌പോഴും തിരഞ്ഞെടുക്കുന്ന സ്ത്രീ വിരുദ്ധത എന്ന വാള്‍തലപ്പിനെ ഒട്ടും മൂര്‍ച്ച കുറയാതെ തിളക്കമുറ്റതാക്കി നിലനിര്‍ത്താന്‍ ഈ നിഗൂഢ മറവി വിശാലമായ സൗകര്യമൊരുക്കിയിരിക്കുന്നു.
സാമ്രാജ്യത്ത്വത്തിന്റെയും ഫാഷിസത്തിന്റെയും മുര്‍ച്ചയേറിയ നഖങ്ങളില്‍ അമര്‍ന്ന് ലോകമെമ്പാടുമുള്ള മുസ്‌ലിംസമൂഹം അസ്വസ്ഥമായ ചുറ്റുപാടുകളിലൂടെ കടന്നുപോവുമ്പോഴും സ്വത്വനിര്‍മിതിയിലും വിചാരവിശ്വാസങ്ങളിലും ഈയര്‍ഥത്തില്‍ ചില ശുഭസൂചനകള്‍ തെളിയുന്നതു കാണാം. സാവധാനമാണെങ്കിലും അധികം ആര്‍ക്കും പരിക്കേല്‍പിക്കാന്‍ സാധിക്കാത്ത വിധം ഒരു വശത്ത് ഗവേഷണ മനനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
അറിവ് ഉണരുന്നു
എന്നാല്‍, അത്യപാരമായ വികാസക്ഷമതയുള്ള ഒരു സമഗ്ര ജീവിത ദര്‍ശനത്തെ ചുരുട്ടിക്കെട്ടുന്ന പൗരോഹിത്യ പാരമ്പര്യത്തിന് കനത്ത പ്രഹരം നല്‍കിക്കൊണ്ട് ഇസ്‌ലാമിന്റെ ജനാധിപത്യ വായനക്കും അന്വേഷണത്തിനും ആധുനിക ലോകത്ത് കാര്യമായ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്നു. അതിന്റെ മുന്‍ നിരയില്‍ നടക്കുന്നതാവട്ടെ മുസ്‌ലിം സ്ത്രീകളും.
സാമ്രാജ്യത്ത്വത്തിന്റെയും ഫാഷിസത്തിന്റെയും മുര്‍ച്ചയേറിയ നഖങ്ങളില്‍ അമര്‍ന്ന് ലോകമെമ്പാടുമുള്ള മുസ്‌ലിംസമൂഹം അസ്വസ്ഥമായ ചുറ്റുപാടുകളിലൂടെ കടന്നുപോവുമ്പോഴും സ്വത്വനിര്‍മിതിയിലും വിചാരവിശ്വാസങ്ങളിലും ഈയര്‍ഥത്തില്‍ ചില ശുഭസൂചനകള്‍ തെളിയുന്നതു കാണാം. സാവധാനമാണെങ്കിലും അധികം ആര്‍ക്കും പരിക്കേല്‍പിക്കാന്‍ സാധിക്കാത്ത വിധം ഒരു വശത്ത് ഗവേഷണ മനനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
കൂടുതല്‍ വായിക്കാന്‍:
നസ്രിയയെ കല്ലെറിയുന്നതാരാണ് ?
നോ വുമണ്‍ നോ ഡ്രൈവ് വിപ്ലവത്തിന്റെ പുതിയ ഈരടികള്‍
മാറാത്ത നേതൃത്വം മാറേണ്ട സമുദായം
“യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട്”
ശബ്ദമില്ലാത്തവര്‍ക്കൊരു കൊടി
മാപ്പിളക്കളത്തിലെ കാലാളുകള്‍…
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, മുസ്‌ലിംലോകത്ത് ഏതൊക്കെയോ കാരണത്താല്‍ മുടരിച്ചുപോയ ഇജ്തിഹാദിന്റെ (മതഗവേണഷം) പാതയിലേക്ക് പെണ്‍നിര കടന്നുവരുന്നു. ആ ചിന്താധാരയില്‍ ഏറെ ആകൃഷ്ടരാവുന്നതാവട്ടെ ഇസ്‌ലാമിന്റെ ആവിര്‍ഭാവം കുറിച്ച പൗരസ്ത്യരല്ല, പടിഞ്ഞാറ് ആണ് എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീ വിമോചനത്തിന്റെ സൗന്ദര്യാത്മകതയില്‍ ഇനിയുമത്തെിച്ചേരാനാവാതെ അലയുന്ന ആധുനിക പാശ്ചാത്യന്‍ ഫെമിനിസത്തിന്റെ വക്താക്കള്‍ പോലും പൗരസ്ത്യ ദേശത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം വരണ്ട മരുഭൂമിയില്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു മനുഷ്യന്‍ ഉയര്‍ത്തിപ്പിടിച്ച സ്ത്രീവിമോചനത്തിന്റെ തുല്യതകള്‍ ഇല്ലാത്ത ആഹ്വാനങ്ങള്‍ തങ്ങളുടെ സ്വതന്ത്രാന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞ് അമ്പരന്ന് നില്‍ക്കുകയാണ്.
[]സഫാ മര്‍വകളില്‍ കാല്‍പാടുകള്‍ കൊണ്ട് ത്യാഗത്തിന്റെ കാലചക്രം വരച്ച ഹാജറ. ലോകം കണ്ട ക്രൂരനായ ഭരണാധികരിയെ ധിക്കരിച്ച് മൂസാ പ്രവാചകന് ജീവിതം നല്‍കിയ ആസ്യ. ദിവ്യ വെളിപാടിന്റെ പ്രാരംഭത്തില്‍ പ്രവാചകന്‍ മുഹമ്മദിന് താങ്ങും തണലുമായി നിന്ന് മനസ്ഥൈര്യത്തിന്റെ മൂര്‍ത്തിഭാവമായി മാറിയ ഖദീജ. വിശ്വാസികളുടെ മാതാവും ബുദ്ധിമതിയും പ്രവാചകന്റെ പ്രിയ പത്‌നിയുമായ ആയിശ. കാര്യങ്ങള്‍ യുക്തി ഭദ്രമായി കാണുകയും അവകാശലംഘനങ്ങള്‍ക്കെതിരില്‍ ആരെയും ഭയക്കാതെ ഒച്ചയുയര്‍ത്തുകയും ചെയ്ത പ്രവാചക പത്‌നി ഉമ്മു സലമ…ഈ നിരയിലേക്കുള്ള ചേര്‍ന്നു നില്‍പാണ് മുസ്‌ലിം ലോകത്തെ കരുത്തരായ സ്ത്രീ വ്യക്തിത്വങ്ങള്‍ ഇപ്പോള്‍ തേടിക്കൊണ്ടിരിക്കുന്നതെന്ന് പറയാതെ പറയുകയാണ് മെര്‍നീസി ഈ പുസ്തകത്തിലൂടെ. അവരുടെ അന്വേഷണത്തിന്റെയും എത്തിച്ചേരലുകളുടെയും ആധികാരികതയെ വെല്ലുന്ന തെളിവുകളുമായി മറ്റൊരു ജ്ഞാന കുതുകിയായ വിശ്വാസി കടന്നുവരാത്തിടത്തോളം മെര്‍നീസിയുടെ ഈ കണ്ടത്തെലുകള്‍ ഇസ്‌ലാമിക വിഞ്ജാന ശേഖരത്തിനും അതുവഴി ഉരുത്തിരിയുന്ന നവോത്ഥാനങ്ങള്‍ക്കും തുല്യതയില്ലാത്ത മുതല്‍കൂട്ടാവുമെന്നതില്‍ സംശയമില്ല.
ആസൂത്രിതമായ സ്ത്രീ വിരുദ്ധ നിര്‍മിതിയുടെ അപകടകരമായ ആഴം തിരിച്ചറിയുന്നിടത്ത് ഞെട്ടലിനൊപ്പം പുനര്‍ വായനയുടെ അപാരമായ സാധ്യത കൂടി മെര്‍നീസി തുറന്നിടുന്നു. ചരിത്രം തിരിച്ചടിക്കുന്നത് ഇങ്ങനെ ചില വിപരീതങ്ങളിലൂടെ ആയിരിക്കണം. പ്രവാചകന്‍ വിഭാവനം ചെയ്തതുപോലെ ആധിപത്യങ്ങള്‍ക്കു പകരം പരസ്പര അംഗീകാരത്തിന്റെയും ആദരവിന്റെയും പുതിയ വിശ്വാസ പരിസരങ്ങള്‍ അത് നിഷേധിക്കപ്പെട്ടവരുടെ ഇടയില്‍ നിന്നു തന്നെ മുളപൊട്ടിത്തുടങ്ങിയിരിക്കുന്നു