മാമാ സാമിയ: ആഫ്രിക്കൻ മുസ്‌ലിം ലോകത്തെ ചെന്താരകം
DISCOURSE
മാമാ സാമിയ: ആഫ്രിക്കൻ മുസ്‌ലിം ലോകത്തെ ചെന്താരകം
വി.പി റജീന
Saturday, 4th February 2023, 4:53 pm
താന്‍സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റായ സാമിയ സുലുഹു ഹസ്സന്റെ അധികാരമേറ്റെടുപ്പ് അധികമാരും അറിഞ്ഞിട്ടില്ല. സോഷ്യലിസ്റ്റ് ആശയത്തിലൂന്നിയ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ചുവപ്പന്‍ ഹിജാബുമണിഞ്ഞ് ഒരു കയ്യില്‍ ഖുര്‍ആന്‍ പിടിച്ചായിരുന്നു സാമിയയുടെ സ്ഥാനാരോഹണം. പൊതുധാരയില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്ന തരം മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന നവ ലിബറല്‍ ലോകത്തിനും ഇടതുവിരുദ്ധത മുഖമുദ്രയാക്കിയ മുസ്‌ലിംലോകത്തിനും അത്ര ദഹിക്കുന്ന വാര്‍ത്തയും കാഴ്ചയുമായിരിക്കില്ല ഇത്.

സാമിയ സുലുഹു ഹസ്സനെ അറിയാമോ? ആറര കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ്!  ഈ വനിതയുടെ രണ്ട് വര്‍ഷം മുമ്പ് നടന്ന ചരിത്രപരമായ അധികാരമേറ്റെടുപ്പ് അധികമാരും അറിഞ്ഞിട്ടില്ല. ഏഷ്യന്‍ രാജ്യങ്ങളിലെയോ പടിഞ്ഞാറന്‍ രാജ്യങ്ങളിലെയോ പെണ്‍ ഭരണാധികാരികള്‍ക്ക് കിട്ടുന്ന വാര്‍ത്താമൂല്യം ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് കിട്ടുകയില്ലല്ലോ.

ക്രിസ്തുമതവിശ്വസികള്‍ ഭൂരിപക്ഷമായ താന്‍സാനിയയെ നയിക്കുന്നത് അവിടുത്തെ ന്യൂനപക്ഷ വിഭാഗക്കാരിയും പ്രാക്ടീസിങ് മുസ്‌ലിമുമായ സാമിയ ആണെന്നത് ഇക്കാലത്തെ ഏറ്റവും ഗംഭീരമായതും ആഘോഷിക്കപ്പെടാനിടയില്ലാത്തതുമായ വാര്‍ത്തകളിലൊന്നാണ്. സോഷ്യലിസ്റ്റ് ആശയത്തിലൂന്നിയ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ചുവപ്പന്‍ ഹിജാബുമണിഞ്ഞ് ഒരു കയ്യില്‍ ഖുര്‍ആന്‍ പിടിച്ചായിരുന്നു സാമിയയുടെ സ്ഥാനാരോഹണം. പൊതുധാരയില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്ന തരം മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന നവ ലിബറല്‍ ലോകത്തിനും ഇടതുവിരുദ്ധത മുഖമുദ്രയാക്കിയ മുസ്‌ലിംലോകത്തിനും അത്ര ദഹിക്കുന്ന വാര്‍ത്തയും കാഴ്ചയുമായിരിക്കില്ല ഇത്.

തികച്ചും വ്യത്യസ്തമായ രാജ്യമായിരുന്നു ഒരു വര്‍ഷം മുമ്പുവരെ താന്‍സാനിയ. അതിപുരാതനമായ സാംസ്‌കാരിക പാരമ്പര്യവും ഭാഷാ വൈവിധ്യവും ജൈവ സമ്പത്തും കൈമുതലായുള്ള ഈ ആഫ്രിക്കന്‍ ദേശം കുറച്ചു കാലങ്ങളായി ആഭ്യന്തര പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. എന്നാല്‍, ഇന്നിപ്പോള്‍ ചരിത്രത്തെ വകഞ്ഞുമാറ്റി സാമിയ സുലുഹു ഹസ്സന്‍ എന്ന മുസ്‌ലിം സ്ത്രീയുടെ നേതൃത്വത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണിവിടെ.

ഇത്രയും കാലം രാഷ്ട്രീയ വൈരത്താല്‍ ഇടഞ്ഞുനിന്ന ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കയ്യടികള്‍ ഒരുപോലെ വാങ്ങിക്കൊണ്ടാണ് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ സാമിയ മുന്നേറുന്നത്. ഇടതുചായ്‌വുള്ള ‘ചാമ ചാ മാപിന്ദുസി പാര്‍ട്ടി'(സി.സി.എം)യാണ് ഇവിടുത്തെ ഭരണകക്ഷി. ദേശീയ ഭാഷയായ സ്വാഹിലിയില്‍ റെവല്യൂഷണറി പാര്‍ട്ടി എന്നാണ് ഇത് അറിയപ്പെടുന്നത്.

ഖുർആൻ കയ്യിലേന്തി താൻസാനിയൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന സാമിയ സുലുഹു ഹസ്സൻ

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളിലെ ഒരു സന്തോഷ സൂചിക എടുത്തിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകളായി അത് താന്‍സാനിയക്കാരെ കാണിക്കുമായിരുന്നുവെന്ന് ചില താന്‍സാനിയക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയുണ്ടായി. എന്തായിരിക്കും അവര്‍ അങ്ങനെ പറയാനുള്ള കാരണം?

അതിനു മുമ്പ് ഈ രാജ്യത്തിന്റെ കഴിഞ്ഞ കുറച്ചു നാളത്തെ ചരിത്രം പറയാം. സാമിയയുടെ ഭര്‍ത്താവായ ജോണ്‍ മഗുഫുലിയായിരുന്നു താന്‍സാനിയയയുടെ പ്രസിഡന്റ്. 61 കാരനായ മഗുഫുലി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 2021 മാര്‍ച്ചില്‍ അന്തരിച്ചു. അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പ്രസിഡന്റ് മരിച്ചുവെന്ന് താന്‍സാനിയക്കാരോട് പ്രഖ്യാപിക്കാനുള്ള ചുമതല അപ്പോള്‍ വൈസ് പ്രസിഡന്റ് പദവി കയ്യാളിയിരുന്ന സാമിയ സുലുഹു ഹസ്സനായിരുന്നു. 2015ല്‍ മഗുഫുലി അധികാരമേല്‍ക്കുമ്പോള്‍ റണ്ണിങ് മേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു അവര്‍. ജോണ്‍ മഗുഫുലിയുടെ മരണശേഷം രാഷ്ട്രമേധാവിയായി സാമിയ സ്ഥാനമേറ്റു. ആഫ്രിക്കയുടെ നിലവിലെ ഏക വനിതാ ദേശീയ നേതാവുമായി.

സാമിയ സുലുഹു ഹസ്സന്‍ എന്ന ഞാന്‍, സത്യം മുറുകെപിടിക്കുമെന്നും   താന്‍സാനിയയുടെ ഭരണഘടന സംരക്ഷിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും ഉറപ്പു നല്‍കുന്നു എന്നായിരുന്നു പ്രതിജ്ഞയിലെ അവരുടെ വാക്കുകള്‍. ‘എന്റെ കരിയറില്‍ ഞാന്‍ എടുത്തിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രതിജ്ഞയാണ് ഇന്ന് ഞാന്‍ എടുത്തിരിക്കുന്നതെന്നും’ അതിനുശേഷം അവര്‍ പറഞ്ഞു.

ഇത് പരസ്പരം വിരല്‍ ചൂണ്ടാനുള്ള സമയമല്ല. ഒരുമിച്ച് നില്‍ക്കാനും പരസ്പരം ബന്ധപ്പെടാനും ഉള്ള നേരമാണ്. നമ്മുടെ അഭിപ്രായവ്യത്യാസങ്ങള്‍ കുഴിച്ചുമൂടാനും പരസ്പരം സ്‌നേഹം പ്രകടിപ്പിക്കാനും ആത്മവിശ്വാസത്തോടെ കാത്തിരിക്കാനുമുള്ള സമയമാണിതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് പുതിയ സാരഥ്യത്തിലേക്ക് അവര്‍ നടന്നുകയറിയത്.

താന്‍സാനിയക്കാര്‍ ഈ 63കാരിയെ ‘മാമാ സാമിയ’ എന്നാണ് വിളിക്കുന്നത്. അവരോടുള്ള സ്‌നേഹവും ആദരവുമാണ് അമ്മ എന്നര്‍ത്ഥമുള്ള ‘മാമാ’വിളിക്ക് പിന്നില്‍. ജോണ്‍ മഗുഫുലിയുടെ ഭരണത്തിന്‍ കീഴില്‍ താന്‍സാനിയ അത്ര നല്ല അവസ്ഥയിലായിരുന്നില്ല.

ഭരണകക്ഷിയായ ചാമ ചാ മാപിന്ദുസിയുടെ കീഴില്‍ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് കുതിച്ചു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നതില്‍ അമ്പേ പരാജയമായിരുന്നു മഗുഫുലി. അവര്‍ വിദേശ താല്‍പര്യങ്ങളുടെ കളിപ്പാവകളാണെന്ന് മഗുഫുലി വിശ്വസിച്ചു. പ്രതിപക്ഷത്തോടുള്ള അദ്ദേഹത്തിന്റെ ഒരേയൊരു ഭാഷ ബലപ്രയോഗത്തിന്റേതായിരുന്നു. കൂടാതെ ബഹുകക്ഷി രാഷ്ട്രീയം തീര്‍ത്തും ഇല്ലാതാക്കുക എന്നത് അദ്ദേഹം തന്റെ ദൗത്യമാക്കി മാറ്റുകയുമുണ്ടായി.

പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമെന്ന നിലയില്‍ തെരഞ്ഞെടുപ്പുവേളകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ മഗുഫുലി നിരോധിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി.

തന്റെ മുന്‍ഗാമി പ്രോത്സാഹിപ്പിച്ച പുരുഷാധിപത്യമനോഭാവങ്ങളാല്‍ അഭിരമിക്കുന്ന ഒരു രാജ്യത്തും രാഷ്ട്രീയ സംവിധാനത്തിലും അസാധാരണമായ സാഹചര്യത്തിലാണ് പ്രസിഡന്റായി സാമിയ അധികാരമേല്‍ക്കുന്നത്. എന്നാല്‍, ഒരു വര്‍ഷത്തിനകം പുതിയ തുടക്കത്തിന്റെ പ്രതീക്ഷകള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു.

പഴയതില്‍ നിന്ന് കാര്യങ്ങള്‍ മാറുന്നുവെന്നത് പ്രതിപക്ഷമടക്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയ ഭിന്നതകളില്‍ നിന്ന് സമവായത്തിന്റെയും സമാധാനത്തിന്റെയും പാതകളിലേക്കാണ് ശാന്ത പ്രകൃതക്കാരിയും മിതഭാഷിയുമായ അവര്‍ ചുവടുകള്‍ വെച്ചത്.

നയതന്ത്രജ്ഞതയില്‍ അവര്‍ കാണിക്കുന്ന സവിശേഷ മികവ് തന്‍സാനിയന്‍ ജനത എടുത്തുപറയുകയാണ്. ഏതാനും മാസം മുമ്പ് പ്രതിപക്ഷ പാര്‍ട്ടിയായ ചഡെമയുടെ രണ്ട് പ്രമുഖ വ്യക്തികളായ ടുണ്ടു ലിസ്സു, ഫ്രീമാന്‍ എംബോവെ എന്നിവരുമായി സാമിയ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഒരു വര്‍ഷം മുമ്പ് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സംഗതിയായിരുന്നു ഇത്.

രാഷ്ട്രീയ പ്രേരിതമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന, 2017 ല്‍ നടന്ന ഒരു കൊലപാതക ശ്രമത്തിനിടെ 16 തവണ വെടിയേറ്റതിന് ശേഷം പ്രവാസത്തിലായിരുന്നു ലിസ്സു. ഭരണഘടനാ പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള പൊതുറാലിക്കിടെ അറസ്റ്റിലായതിന് ശേഷം തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട് ജയിലിലിടക്കപ്പെടുകയും പിന്നീട് മോചിതനാവുകയും ചെയ്തയാളാണ് എംബോവെ.

‘ഞാന്‍ ഒരു ചിയര്‍ ലീഡര്‍ അല്ല, പക്ഷേ, മാമാ സാമിയ കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ അങ്ങനെ തുടര്‍ന്നാല്‍ ഞങ്ങളവരെ പിന്തുണയ്ക്കും’- ബെല്‍ജിയത്തില്‍വെച്ചുനടന്ന കൂടിക്കാഴ്ചക്കുശേഷം ഇതായിരുന്നു ലിസ്സുവിന്റെ പ്രതികരണം. ‘ഞാന്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു’ ഈ കൂടിക്കാഴ്ചയുടെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രമുഖ ആക്ടിവിസ്റ്റും അഭിഭാഷക

വി.പി റജീന
മാധ്യമപ്രവര്‍ത്തക