ലക്‌നൗ: യു.പിയിലെ കൈരാന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ ആറിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടിങ് തടസപ്പെട്ടു. ശാംലി ജില്ലയിലാണ് ഇ.വി.എം തകരാറ് റിപ്പോര്‍ട്ടു ചെയ്തത്.
വി.വിപാറ്റ് തകരാറിനെ തുടര്‍ന്ന് കൈരാനയിലെ പബ്ലിക് ഇന്റര്‍ കോളജിലെ വോട്ടിങ്ങും നിര്‍ത്തിവെച്ചു.
കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന്റെ ഭാഗമായി കൈരാനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2013ല്‍ 62 പേര്‍ കൊല്ലപ്പെടാനിടയാക്കിയ മുസാഫിര്‍ നഗര്‍ കലാപം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു ഇത്.
Also Read:എല്ലാവര്‍ക്കും 15 ലക്ഷം രൂപ കൊടുക്കാമെന്ന് മോദി പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി എം.എല്‍.എ
21 കമ്പനി സി.ആര്‍.പി.എഫും അഞ്ച് കമ്പനി പി.എ.സി സേനയും 60000 യു.പി പൊലീസുമാണ് സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടത്.
1609628 വോട്ടര്‍മാരാണ് കൈരാനയില്‍ ആകെയുള്ളത്. ഇതില്‍ 873120 പുരുഷന്മാരും 736431 സ്ത്രീകളുമുണ്ട്. 77 പേര്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്.