|

കള്ളവോട്ട് നടക്കില്ല; മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. മഞ്ചേശ്വരത്തെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കള്ളവോട്ട് തടയുന്നതിനു വേണ്ടിയാണ് വോട്ടെടുപ്പ് പൂര്‍ണമായും വീഡിയോവില്‍ പകര്‍ത്താന്‍ തീരുമാനിച്ചത്‌.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ പലയിടത്തും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഇത്തവണ അത്തരം സംഭവം നടക്കാതിരിക്കാനാണ്‌ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണ്ണമായും റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.