ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുപ്രധാന സംസ്ഥാനങ്ങളിലൊന്നായ ജോര്‍ജിയയില്‍ ഇനിയും എണ്ണിത്തീരാനുള്ളത് 240,000 വോട്ടുകള്‍. ജോര്‍ജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ തപാല്‍ വോട്ടുകളാണ്.
നിലവില്‍ ജോര്‍ജിയയില്‍ 50. 3 ശതമാനത്തിന് ട്രംപ് ലീഡ് ചെയ്യുന്നുണ്ട്. 48.5 ശതമാനമാണ് ബൈഡന്റെ വോട്ട്. 93 ശതമാനം വോട്ടുകളാണ് ഇതുവരെ ജോര്‍ജിയയില്‍ എണ്ണിക്കഴിഞ്ഞിരിക്കുന്നത്.
സമാനമായി സംസ്ഥാനങ്ങളിലെല്ലാം ഇനിയും ധാരാളം വോട്ടുകള്‍ എണ്ണാനുണ്ട്. മിഷിഗണില്‍ പതിനായിരക്കണക്കിന് വോട്ടുകള്‍ ഇനിയും എണ്ണാന്‍ ബാക്കിയുണ്ടെന്നാണ് സ്റ്റേറ്റ് സെക്രട്ടറി ജോക്ലിന് ബെന്സന് അറിയിച്ചത്. നേരിയ വോട്ടുകള്‍ക്ക് ജോ ബൈഡനാണ് ഇപ്പോള്‍ ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്.
പെനിസില്വാലിയയില് ഫലം വരാന്‍ ഇനിയും വൈകും. ഏതാണ്ട് 30 ലക്ഷത്തോളം വോട്ടുകള്‍ ഇനിയും എണ്ണാനുണ്ടെന്നും ഗവര്‍ണര്‍ ടോം വോള്‍ഫ് അറിയിച്ചു.
ബൈഡന് നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന നൊവാഡയില്‍ വോട്ടെണ്ണല്‍ വ്യാഴാഴ്ച വരെ നിര്‍ത്തി വെച്ചു.
1992 മുതല്‍ റിപബ്ലിക്കന്‍ കോട്ടയാണ് ജോര്‍ജിയ. 2016 ല്‍ ഹിലരി ക്ലിന്റനേക്കാള്‍ 5 പോയിന്റ് കൂടുതല്‍ നേടിയാണ് ട്രംപ് ജോര്‍ജിയ പിടിച്ചത്. ഇത്തവണ ശക്തമായ മത്സരമാണ് ബൈഡന് ജോര്‍ജിയയില്‍ കാഴ്ച വെച്ചിരിക്കുന്നത്.
ഇതിനിടെ ലീഡ് നിലയിലെ മാറ്റങ്ങളില്‍ ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ലീഡ് മാറ്റം വിചിത്രമാണെന്നാണ് ട്രംപ് ആരോപിച്ചത്. മിഷിഗണിലും വിസ്കോന്‍സിനിലും ട്രംപാണ് നേരത്തെ ലീഡ് ചെയ്തിരുന്നത്.