ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുപ്രധാന സംസ്ഥാനങ്ങളിലൊന്നായ ജോര്‍ജിയയില്‍ ഇനിയും എണ്ണിത്തീരാനുള്ളത് 240,000 വോട്ടുകള്‍. ജോര്‍ജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ തപാല്‍ വോട്ടുകളാണ്.
നിലവില്‍ ജോര്‍ജിയയില്‍ 50. 3 ശതമാനത്തിന് ട്രംപ് ലീഡ് ചെയ്യുന്നുണ്ട്. 48.5 ശതമാനമാണ് ബൈഡന്റെ വോട്ട്. 93 ശതമാനം വോട്ടുകളാണ് ഇതുവരെ ജോര്‍ജിയയില്‍ എണ്ണിക്കഴിഞ്ഞിരിക്കുന്നത്.
സമാനമായി സംസ്ഥാനങ്ങളിലെല്ലാം ഇനിയും ധാരാളം വോട്ടുകള്‍ എണ്ണാനുണ്ട്. മിഷിഗണില്‍ പതിനായിരക്കണക്കിന് വോട്ടുകള്‍ ഇനിയും എണ്ണാന്‍ ബാക്കിയുണ്ടെന്നാണ് സ്റ്റേറ്റ് സെക്രട്ടറി ജോക്ലിന്‍ ബെന്‍സന്‍ അറിയിച്ചത്. നേരിയ വോട്ടുകള്‍ക്ക് ജോ ബൈഡനാണ് ഇപ്പോള്‍ ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്.