മലപ്പുറം: ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പാണക്കാട് എഎംയുപി സ്‌കൂളില്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.
യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പോളിങ് കൂടാന്‍ സാധ്യതയുണ്ടെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ പ്രചരണവും പ്രവര്‍ത്തനവും വളരെ ചിട്ടയോടെയായിരുന്നു. പ്രാദേശികമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അന്തിമതീരുമാനം ജനങ്ങളുടേതാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.ഹംസ പറഞ്ഞു. 2004ലെ ഒരു ട്രെന്‍ഡ് കാണുന്നുണ്ട്. രണ്ടു പാര്‍ട്ടികളില്‍ ആരു ജയിച്ചാലും വളരെ ചെറിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാവൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജിഷ്ണു കേസും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ‘ഡയബോളിക് ഡിബാല’: ബാഴ്‌സലോണയുടെ നെഞ്ചത്ത് വിജയക്കൊടി നാട്ടി യുവന്റസ്
അതേസമയം, ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ വോട്ടര്‍മാരുടെ വന്‍നിര തന്നെയാണ് വോട്ട് ചെയ്യാനായി കാത്തിരിക്കുന്നത്. വോട്ടെണ്ണല്‍ അടുത്ത തിങ്കളാഴ്ചയാണ് നടക്കുക.