D' Election 2019
വോട്ട് ചെയ്യാന്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ സേവനമൊരുക്കി ഒല; നിരത്തിലിറങ്ങുക 270 കാബുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 18, 03:50 am
Thursday, 18th April 2019, 9:20 am

ബെംഗളൂരു: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി ഓടുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെയാണ് ഒലയുടെ പ്രവര്‍ത്തനം.

കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും വിവിധ നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണു തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

സൗജന്യസേവനത്തിനായി 270 കാബുകളാണ് ഒല ഏര്‍പ്പെടുത്തിയത്. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളില്‍ ഏപ്രില്‍ 18-നും ബല്ലാരി, ഹുബ്ബള്ളി-ധര്‍വാദ്, ഗുല്‍ബര്‍ഗ, ബെല്‍ഗാം എന്നിവിടങ്ങളില്‍ ഏപ്രില്‍ 23-നുമാണ് ഈ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒലയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതായി ജോയന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സൂര്യ സെന്‍ എ.വി പറഞ്ഞു.