വോട്ടു ചെയ്യാനെത്തുമ്പോള്‍ ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ കാണുമെന്ന് ശിവസേന
national news
വോട്ടു ചെയ്യാനെത്തുമ്പോള്‍ ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ കാണുമെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th January 2019, 8:26 am

മുംബൈ: പ്രിയങ്കാ ഗാന്ധിയെ സ്വാഗതം ചെയ്ത് ബി.ജെ.പി സഖ്യകക്ഷി ശിവസേന. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുമ്പോള്‍ ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ കാണുമെന്നും ശിവസേന വക്താവ് മനീഷ കയാന്ദെ പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ പ്രിയങ്കയ്ക്കുണ്ടെന്നും നല്ല വ്യക്തിത്വവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവും പ്രിയങ്കയ്ക്കുണ്ടെന്ന് മനീഷ കയാന്ദെ പറഞ്ഞു.

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ ബി.ജെ.പി വിമര്‍ശിക്കുമ്പോഴാണ് സഖ്യ കക്ഷിയായ ശിവസേന പിന്തുണയ്ക്കുന്നത്. നേരത്തെ രാഹുല്‍ഗാന്ധിയെയും ശിവസേന പുകഴ്ത്തിയിരുന്നു.

നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ് പൂര്‍, സ്വന്തം മണ്ഡലങ്ങളായ അമേഠി, റായ്ബറേലി എന്നിവ ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയാണ് പ്രിയങ്കാ ഗാന്ധിയ്ക്ക് നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക റായ്ബറേലിയില്‍ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.