| Friday, 6th March 2020, 12:09 pm

വോട്ടര്‍പട്ടിക വിവാദം; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. തെരഞ്ഞടുപ്പ് കമ്മീഷന്‍ സ്വതന്ത്ര ഭരണ ഘടനാ സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി നടത്തിയ ഇടപെടല്‍ അംഗീകരിക്കാനാകില്ല എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തില്‍ മുന്‍പ് ഹൈക്കോടതിയെ സമീപിച്ച കോണ്‍ഗ്രസും മുസ്ലിം ലീഗും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയില്‍ തടസ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2019ലെ പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ സമയമെടുക്കും. ഇത് തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകുമെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

പുതിയ പട്ടിക തയ്യാറാക്കാന്‍ പത്ത് കോടിയോളം രൂപ അധികമായി ചിലവാക്കേണ്ടി വരും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more