വട്ടിയൂര്‍ക്കാവില്‍ വോട്ടു കച്ചവടം; വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് എല്‍.ഡി.എഫിന് വോട്ടുമറിച്ചെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാര്‍ഥി എസ്. സുരേഷ്
KERALA BYPOLL
വട്ടിയൂര്‍ക്കാവില്‍ വോട്ടു കച്ചവടം; വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് എല്‍.ഡി.എഫിന് വോട്ടുമറിച്ചെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാര്‍ഥി എസ്. സുരേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2019, 10:31 am

വട്ടിയൂര്‍ക്കാവ്: യു.ഡി.എഫ് എല്‍.ഡി.എഫിന് വോട്ടു മറിച്ചെന്ന് വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ് സുരേഷ്. യു.ഡി.എഫിന് മേല്‍ക്കൈ ഉള്ള ബൂത്തുകള്‍ നിര്‍ജീവമായിരുന്നെന്നും സുരേഷ് ആരോപിച്ചു. വട്ടിയൂര്‍ക്കാവില്‍ പോളിംഗ് കുറഞ്ഞതില്‍ ആശങ്കയുണ്ടെന്നും എസ്. സുരേഷ് ആരോപിച്ചു.

നാലു വര്‍ഷമായി വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെ മേയറായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നത് യു.ഡി.എഫാണ്, അതുകൊണ്ട് ആ കടമ ഇവിടെയും കാണിച്ചിട്ടുണ്ട് എന്നാണ് എസ്.  സുരേഷ് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍കുമാറിന് വേണ്ടി ആരും കാര്യമായി പ്രചാരണത്തിനിറങ്ങിയില്ല, യു.ഡി.എഫിന് മേല്‍ക്കൈ ഉള്ള ബൂത്തുകളെല്ലാം നിര്‍ജീവമായിരുന്നു എന്നിങ്ങനെയാണ് യു.ഡി.എഫ് വോട്ടുമറിച്ചെന്നതിന് കാരണമായി സുരേഷ് പറയുന്നത്. ന്യൂസ് 18 നോടായിരുന്നു സുരേഷിന്റെ പ്രതികരണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിന് എല്‍.ഡി.എഫ് വോട്ടു മറിച്ചു എന്ന ആരോപണമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് യു.ഡി.എഫ് വോട്ടു മറിച്ചെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാര്‍ഥി രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ യാദൃച്ഛികമായാണ് താന്‍ സ്ഥാനാര്‍ഥിയായതെന്നും എസ് സുരേഷ് വ്യക്തമാക്കി. വോട്ടു കച്ചവടം നടന്നിട്ടില്ലെങ്കില്‍ മാത്രം താന്‍ വിജയിക്കും എന്ന മറുപടിയുമാണ് സുരേഷ് നല്‍കിയത്.