| Sunday, 13th March 2022, 10:45 am

കത്തോലിക് ക്രിസ്ത്യന്‍ ആധിപത്യ മേഖലകളില്‍ ബി.ജെ.പിക്ക് സ്വാധീനം; സീറ്റില്‍ വര്‍ധനവ്; കോണ്‍ഗ്രസ് താഴോട്ട് തന്നെ; ഗോവയിലെ കണക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഹിന്ദു-കത്തോലിക് ക്രിസ്ത്യന്‍ ആധിപത്യ മേഖലകളില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചതായി കണക്കുകള്‍. തെരഞ്ഞെടുപ്പില്‍ 40ല്‍ 20 സീറ്റും നേടിയാണ് ബി.ജെ.പി ജയിച്ചത്.

ഹിന്ദു ഭൂരിപക്ഷമുള്ള നോര്‍ത്ത് ഗോവയില്‍ 11 സീറ്റുകളാണ് ബി.ജെ.പി നേടിയത്. 2017ല്‍ ഇത് എട്ട് സീറ്റുകളായിരുന്നു. കത്തോലിക്കാ ക്രിസ്ത്യന്‍ ആധിപത്യമുള്ള ദക്ഷിണ ഗോവയില്‍, ബി.ജെ.പി ഒമ്പത് സീറ്റുകള്‍ നേടി. അഞ്ച് സീറ്റുകളാണ് ഈ മേഖലയില്‍ പാര്‍ട്ടി മെച്ചപ്പെടുത്തിയത്.

അതേസമയം, മറുവശത്ത്, കത്തോലിക്കാ ക്രിസ്ത്യന്‍ ആധിപത്യമുള്ള ദക്ഷിണ ഗോവയില്‍ കോണ്‍ഗ്രസ് ഇത്തവണ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

ആകെയുള്ള 20 സീറ്റുകളില്‍, അഞ്ച് വര്‍ഷം മുമ്പ് 10 എണ്ണത്തിലും വിജയം ഉറപ്പിച്ച പാര്‍ട്ടി ഇത്തവണ വിജയിച്ചത് അഞ്ചെണ്ണത്തില്‍ മാത്രമാണ്. വടക്കന്‍ ഗോവയിലും കോണ്‍ഗ്രസ് ഏഴില്‍ നിന്ന് ആറായി കുറഞ്ഞു.

12 കത്തോലിക്കാ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി നിര്‍ത്തിയത്. ഇവരില്‍ നാലുപേരാണ് വിജയിച്ചത്.

Content Highlights: Vote share intact, BJP makes inroads into Hindu and Christian belts in Goa

We use cookies to give you the best possible experience. Learn more