തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ് വഴി പ്രഖ്യാപിച്ച കണക്കുകളും കമ്മീഷന്‍ പുറത്തുവിട്ട താല്‍ക്കാലിക ലിസ്റ്റിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ആറ് സീറ്റുകളില്‍ ഈ വ്യത്യാസം വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ വലുതാണെന്നും ഹരജിയില്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘മൈ വോട്ടര്‍ ടേണ്‍ഔട്ട്’ എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരുന്നു. ഓരോ മണ്ഡലത്തിലെയും വോട്ടിംഗിന്റെ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാനായിരുന്നു ആപ്പ് ഉപയോഗപ്പെടുത്തിയിരുന്നത്.
ആദ്യ ആറ് ഘട്ടങ്ങളില്‍ ആപ്പ് വഴി ഓരോ ബൂത്തിലെയും തത്സമയ പോളിംഗ് വിവരങ്ങള്‍ സംഖ്യകളായി പുറത്തുവിട്ടെങ്കിലും അവസാനഘട്ടത്തില്‍ അതൊഴിവാക്കി ശതമാന വിവരങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആപ്പ് വഴി കമ്മീഷന്‍ പുറത്തുവിട്ട വോട്ടര്‍മാരുടെ എണ്ണവും അവസാനം പുറത്തുവിട്ട വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഹരജിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ആപ്പിലുമുള്ള 542 മണ്ഡലങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ചതു പ്രകാരമാണ് 347 സീറ്റുകളില്‍ പൊരുത്തക്കേടുണ്ടെന്നു കണ്ടെത്തിയത്. ഒരു വോട്ട് മുതല്‍ 101,323 വോട്ടുകള്‍ വരെയാണ് വ്യത്യാസമുള്ളത്.
ആന്ധ്രാപ്രദേശിലെ ഗുണ്ടുര്‍, വിശാഖപട്ടണം, ജമ്മു കശ്മീരിലെ അനന്ത്നാഗ്, ഝാര്‍ഖണ്ഡിലെ ഖുന്തി, ഒഡിഷയിലെ കോരാപുത്ത്, യു.പിയിലെ മച്ച്ലിസഹര്‍ മണ്ഡലങ്ങളില്‍ വിജയിച്ച സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് ആപ്പിലെ വിവരങ്ങള്‍.
മെയ് 23-ന് ഫലപ്രഖ്യാപനം നടത്തിയെങ്കിലും 542 സീറ്റുകളിലെയും അന്തിമവോട്ടുകളുടെ എണ്ണമടങ്ങുന്ന പട്ടിക ജൂണ്‍ ഒന്നിനാണ് കമ്മീഷന് ലഭിക്കുന്നത്. വിശദവിവരങ്ങള്‍ക്കായി വിവരാവകാശ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഹരജിക്കാര്‍ പറയുന്നു.
17-ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടില്ലെന്ന് ഉറപ്പാക്കാന്‍ വിവിപാറ്റ് യന്ത്രങ്ങളിലെ 33 ശതമാനം എണ്ണിനോക്കാന്‍ ഉത്തരവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.