| Tuesday, 22nd January 2019, 4:09 pm

വോട്ട് ഞങ്ങളുടേതും രാജ്യം നിങ്ങളുടേതുമെന്ന നയം ഇനി വേണ്ട; ഇ.വി.എം നിരോധിക്കണമെന്ന് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: 2014 തെരഞ്ഞെടുപ്പില്‍ ഇ.വി.എം അട്ടിമറിക്കപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇ.വി.എം നിരോധിക്കണമെന്ന ആവശ്യവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്നും മായാവതി പറഞ്ഞു.

“ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധരുടെ വെളിപ്പെടുത്തലിലൂടെ ഇ.വി.എമ്മുമായി ബന്ധപ്പെട്ടുള്ള നിഗൂഢത കൂടുതല്‍ ഗൗരവതരമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇ.വി.എം നിരോധിക്കേണ്ടത് അത്യാവശ്യമാണ്.”-മായാവതി പറഞ്ഞു.

ALSO READ: ഇ.വി.എം അട്ടിമറി: അര്‍ണബിന്റെ നിലപാടില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വി ലൈവ് ചര്‍ച്ചയ്ക്കിടെ പാനലിസ്റ്റുകള്‍ ഇറങ്ങിപ്പോയി

സുതാര്യമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ തന്നെയാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ട് ഞങ്ങളുടേതും രാജ്യം നിങ്ങളുടേതുമെന്ന തന്ത്രം ഇനിയും പ്രായോഗികമാകില്ലെന്നും മായാവതി പറഞ്ഞു.

ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യാനാകുമെന്ന് പറഞ്ഞുകൊണ്ട് യു.എസ് ഹാക്കറായ സയ്ദ് ഷുജ ഇന്നലെയാണ് രംഗത്തെത്തിയത്. 2014 തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ALSO READ: “ചില കണക്കുകൂട്ടലുകള്‍ ശരിയാക്കാനുണ്ടായിരുന്നു”; എസ്.പി-ബി.എസ്.പി സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതിനെക്കുറിച്ച് അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പുകളില്‍ നടന്ന ഇ.വി.എം. ഹാക്കിങ്ങുകളെ കുറിച്ച് അറിയാമായിരുന്നതിനാലാണ് മുതിര്‍ന്ന ബി.ജെ.പി. നേതാവായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നും ഹാക്കത്തോണില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഇ.വി.എം ഹാക്കിംഗ് സംബന്ധിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more