| Wednesday, 28th March 2018, 10:48 pm

2018-ലെ ലോകത്തെ മികച്ച കാറായി വോള്‍വോ എക്‌സ്.സി 60-നെ തെരഞ്ഞെടുത്തു; മറ്റ് പുരസ്‌കാരങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തെ ഏറ്റവും മികച്ച കാറായി ഈ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടത് എസ്.യു.വി. വോള്‍വോ എക്‌സ്.സി 60 ആണ് 2018-ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. റേഞ്ച് റോവര്‍ വെലര്‍, ദി മസാദ, സി.എക്‌സ്-5 എന്നീകാറുകളോട് മത്സരിച്ചാണ് എക്‌സ്.സി-60 തെരഞ്ഞെടുക്കപ്പെട്ടത്.

വോള്‍വോ എക്‌സ്.സി 60

ഇതു രണ്ടാം വര്‍ഷമാണ് കാര്‍ ഓഫ് ദി ഇയറായി എസ്.യു.വി തെരഞ്ഞെടുക്കപ്പെടുന്നത്. 2017-ല്‍ ജാഗ്വറിന്റെ എഫ്-പേസ് ആണ് കാര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അതേ എസ്.യു.വി ട്രെന്‍ഡാണ് ഈ വര്‍ഷവും തുടരുന്നത് എന്നാണ് വിലയിരുത്തല്‍.

ജാഗ്വര്‍ എഫ്-പേസ്

വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത് ബി.എം.ഡബ്ല്യു എം 5 ആണ്. ഹോണ്ട സിവിക് ടൈപ്പ് ആര്‍, ലെക്‌സസ് എല്‍.സി 500 എന്നീ കാറുകളോട് മത്സരിച്ചാണ് എം 5 ഈ പുരസ്‌കാരം കരസ്ഥമാക്കിയത്. എം 5-ന്റെ ആറാം തലമുറ കാറുകള്‍ സാങ്കേതികമായി ഏറെ മുന്നിട്ടു നില്‍ക്കുന്നതാണ്. 3.4 സെക്കന്റുകള്‍ക്കുള്ളില്‍ എം 5 പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തിലെത്തും.

ബി.എം.ഡബ്ല്യു എം 5

ആഡംബരകാറുകളുടെ വിഭാഗത്തില്‍ ഓഡി എ8 ആണ് തെരഞ്ഞെടുക്കപ്പെട്ടത്. പോര്‍ഷെയുടെ കായെന്‍, പനാമെര എന്നീ കാറുകളെ പിന്നിലാക്കിയാണ് എം8 തെരഞ്ഞെടുക്കപ്പെട്ടത്.

ഓഡി എ8

അര്‍ബന്‍ കാറുകളുടെ വിഭാഗത്തില്‍ ഫോക്‌സ്‌വാഗണ്‍ പുതിയതലമുറ പോളോ തെരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ഡ് ഫിയസ്റ്റ, സുസുക്കി സ്വിഫ്റ്റ് എന്നീ കാറുകളെയാണ് പോളോ പിന്നിലാക്കിയത്.

ഫോക്‌സ്‌വാഗണ്‍ പുതിയതലമുറ പോളോ

ഡിസൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടത് റേഞ്ച് റോവര്‍ വെലാര്‍ ആണ്. ലെക്‌സസ് എല്‍.സി 500, വോള്‍വോ എക്‌സ്.സി 60 എന്നീ മോഡലുകളെയാണ് വെലാര്‍ പിന്തള്ളിയത്.

റേഞ്ച് റോവര്‍ വെലാര്‍

We use cookies to give you the best possible experience. Learn more