ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ വോള്‍വോ എത്തുന്നു
Big Buy
ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ വോള്‍വോ എത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th November 2012, 12:25 pm

കോയമ്പത്തൂര്‍: ആഢംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോയുടെ പുതിയ മോഡല്‍ മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയിലെത്തും. വി40-ക്രോസ് കണ്‍ട്രി എന്ന മോഡലാണ് ഇന്ത്യന്‍ റോഡുകളില്‍ തരംഗമാകാന്‍ എത്തുന്നത്. നിലവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വി40 ഓടിക്കൊണ്ടിരിക്കുകയാണ്.

ഏതാണ്ട് 25 ലക്ഷം രൂപയാവും പുതിയ മോഡലിന്റെ എക്‌സ് ഷോറൂം വില. പുതിയ കാര്‍ എത്തുന്നതോടെ രാജ്യത്ത് വോള്‍വോയുടെ ഏറ്റവും വലിയ ഷോറൂം തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് വോള്‍വോ പുതിയ മോഡലുമായി എത്തുന്നത്.[]

ഇന്ത്യന്‍ വിപണിയില്‍ ഒന്നാമതാവുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വോള്‍വോ വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ വളര്‍ച്ച ഒരു ശതമാനമായിരുന്നെന്നും ഈ വര്‍ഷം ഇത് മൂന്ന് ശതമാനമായി ഉയര്‍ന്നെന്നും കമ്പനി മനേജിങ് ഡയറക്ടര്‍ തോമസ് ഏണ്‍ബര്‍ഗ് വ്യക്തമാക്കി.

2020 ആകുമ്പോഴേക്കും കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍ 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും തോമസ് പറയുന്നു.

2020 ല്‍ 20,000 കാറുകളും 2025 ല്‍ 30,000 കാറുകളുടേയും വില്‍പ്പനയാണ് കമ്പനി പദ്ധതിയിടുന്നതെന്നും അദ്ദേഹം പറയുന്നു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്നാണ് വോള്‍വോ വിലയിരുത്തപ്പെടുന്നത്. ചൈനയിലും കമ്പനിയുടെ വിപണനം വ്യാപിപ്പിക്കാനും വോള്‍വോ തീരുമാനിച്ചിട്ടുണ്ട്.