ന്യൂദല്‍ഹി: വോള്‍വോയുടെ ഏറ്റവും വില കുറഞ്ഞ എസ്.യു.വി എക്‌സ്.സി 40 ഇന്ത്യയില്‍ പുറത്തിറങ്ങി. ആര്‍-ഡിസൈന്‍ എന്ന വകഭേദത്തില്‍ മാത്രം ലഭ്യമാകുന്ന എക്‌സ്.സി 40ക്ക് 39.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
സ്വീഡിഷ് ബ്രാന്റായ വോള്‍വോയുടെ ഏറ്റവും ചെറിയ എസ്.യു.വി കൂടിയാണിത്. പൈലറ്റ് അസിസ്റ്റ് സിസ്റ്റം, സിറ്റി സേഫ്റ്റി, റണ്‍ ഓഫ് റോഡ് പ്രൊട്ടക്ഷന്‍, ക്രോസ് ട്രാഫിക് അസിസ്റ്റ്, എ.ബി.എസ്, ഇ.ബി.ഡി, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ എക്‌സ്.സി 40യില്‍ സുരക്ഷ ഒരുക്കും.
Also Read: മതസ്പര്‍ധ വളര്‍ത്തിയന്നാരോപിച്ച് വേണുവിനെതിരെ ഡി.വൈ.എഫ്.ഐയുടെ പരാതി; പൊലീസ് കേസെടുത്തു
കാല്‍നടയാത്രക്കാര്‍, റോഡ് തടസ്സമുണ്ടാക്കുന്ന വസ്തുക്കള്‍, റോഡിന് കുറുകെ ചാടാനൊരുങ്ങുന്ന മൃഗങ്ങള്‍ എന്നിവയെക്കുറിച്ച് വാഹനത്തിന് മുന്നറിയിപ്പ് തരാന്‍ കഴിയും. വേണമെങ്കില്‍ സ്വയം വാഹനം നിയന്ത്രിക്കുകയും ചെയ്യും.
190 എച്ച്.പി പവറും 400 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് എക്‌സ്.സി 40ക്ക് കരുത്തേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തിക്കും.
മുന്‍ഭാഗത്തെ ഗ്രില്ലും എല്‍.ഇ.ഡി ഹെഡ്ലൈറ്റും എക്‌സ്.സി 60നെ ഓര്‍മപ്പെടുത്തും. രൂപത്തില്‍ ചെറുതാണെങ്കിലും ലക്ഷ്വറി എസ്.യു.വികളുടെ രൂപഘടന ഉള്‍വശത്തും പ്രകടമാകും. 9.0 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.
റോഡുകളിലേക്കുള്ള കാഴ്ചയ്ക്കായി ഉയര്‍ന്ന സീറ്റിങ്ങ് പൊസിഷനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 4425 എം.എം നീളവും 1652 എം.എം ഉയരവും 1863 എം.എം വീതിയും 211 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്.
Also Read: പ്രണയം തെളിയിക്കാന്‍ സ്വയം വെടിയുതിര്‍ത്തു; യുവമോര്‍ച്ച നേതാവ് ഗുരുതരാവസ്ഥയില്‍
ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളില്‍ എക്‌സ്.സി 40 ലഭ്യമാകും. ഈ വര്‍ഷത്തെ യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയ കാറാണ് എക്‌സ്.സി 40.
ജഗ്വാര്‍ ഇ-പേസ്, ബി.എം.ഡബ്ല്യു എക്‌സ്1, ഔഡി ക്യു3, മെഴ്സിഡീസ് ബെന്‍സ് ജി.എല്‍.എ എന്നിവയാണ് എക്‌സ്.സി 40യുടെ പ്രധാന എതിരാളികള്‍.