ഏറെ പ്രചാരം നേടിയ എക്‌സ്‌സി90യുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് എക്‌സ്‌സി90 ടി8 എക്‌സലെന്‍സ്.
വോള്‍വോ ഓട്ടോ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ഇന്‍ഹൈബ്രിഡ് എസ്.യു.വിയായ എക്‌സ്‌സി90 ടി8 എക്‌സലെന്‍സ് നിരത്തിലിറക്കി. വോള്‍വോയുടെ 89 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണിത്.
ഏറെ പ്രചാരം നേടിയ എക്‌സ്‌സി90യുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് എക്‌സ്‌സി90 ടി8 എക്‌സലെന്‍സ്. 407 പി.എസ് കരുത്തും 640 എന്‍.എം ടോര്‍ക്കുമുള്ള പുതിയ വാഹനത്തിന്റെ ദല്‍ഹി ഷോറൂം വില 1.25 കോടി രൂപയാണ്.
ഏഴ് സീറ്റുകളുള്ള എക്‌സ്‌സി90 ടി8 പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്.യു.വിയുടെ 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 320 പി.എസും ഇലക്ട്രിക് മോട്ടോറിന് 87 പി.എസുമാണ് കരുത്ത്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.6 സെക്കന്‍ഡ് മാത്രം മതി.
മൂന്നു മോഡുകളില്‍ ഈ വാഹനം ഓടിക്കാം. പ്യൂവര്‍ മോഡില്‍ ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുക. ഹൈബ്രിഡ് മോഡില്‍ ഡ്രൈവ് ഇ എന്‍ജിനും ഇലക്ട്രിക് മോട്ടോറും മാറിമാറി ഉപയോഗപ്പെടുത്തുന്നു. പവര്‍ മോഡില്‍ എന്‍ജിനും മോട്ടോറും ഒന്നുപോലെ പ്രവര്‍ത്തിക്കും. മികച്ച ടോര്‍ക്ക് ലഭിക്കാന്‍ ഇത് സഹായിക്കും. പ്രകടനത്തിന് പ്രാധാന്യം നല്‍കുന്നതാണ് പവര്‍മോഡ്.
മികച്ച നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും കൈവിരുതാല്‍ തീര്‍ത്ത ക്രിസ്റ്റല്‍ ഗ്ലാസുകളുമാണ് ഉള്‍വശങ്ങള്‍ക്ക് മിഴിവേകുന്നത്. സുഖകരമായ യാത്രയ്ക്ക് എല്ലാ സീറ്റുകള്‍ക്കും മസാജ് ഫംങ്ഷനുമുണ്ട്. പിന്‍സീറ്റുകള്‍ക്കു പിന്നിലെ ഗ്ലാസുകള്‍ പുറത്തുനിന്നുള്ള ശബ്ദം പരമാവധി കുറയ്ക്കാന്‍ സഹായിക്കുന്നു.
ബാറ്ററി നടുക്കായി ടണലില്‍ ആയതിനാല്‍ ബൂട്ട്‌സ്‌പേയ്‌സ് നഷ്ടമാകുന്നില്ല. ബോവേഴ്‌സ് & വില്‍ക്കിന്‍സ് ഓഡിയോ സിസ്റ്റം. റഡാര്‍ അടിസ്ഥാനമാക്കിയുള്ള സുരക്ഷാസംവിധാനങ്ങളാണ് പുതിയ മോഡലില്‍. റിയര്‍ കൊളിഷന്‍ വാണിംഗ്, പാര്‍ക്ക് പൈലറ്റ് അസിസ്റ്റ്, റണ്‍ ഓഫ്‌റോഡ് സുരക്ഷാസംവിധാനങ്ങള്‍, വശങ്ങള്‍ക്കായുള്ള സംരക്ഷണം, വിപ് ലാഷ് സംരക്ഷണം തുടങ്ങിയവയും സവിശേഷതകളാണ്.