| Thursday, 9th November 2023, 5:34 pm

ഫലസ്തീന്‍ അനുകൂല പ്രതിഷേധം; ന്യൂയോര്‍ക്ക് സിറ്റി മാരത്തോണില്‍ വൊളന്റിയറെ നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മാരത്തണില്‍ ജാക്കറ്റില്‍ ഫലസ്തീന്‍ അനുകൂല പോസ്റ്റര്‍ ധരിച്ചതിന് വൊളന്റിയറായ ബ്രിയാന നവാറൊയെ പുറത്താക്കി. പരിപാടിയില്‍ രാഷ്ട്രീയ സന്ദേശം പ്രചരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിന്റെ ഭാഗമാണ് നടപടി എന്ന് സംഘാടകര്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് റോഡ് റണ്ണേഴ്‌സിന്റെ (NYRR) ഭാഗമായ ന്യൂയോര്‍ക്ക് സിറ്റി മാരത്തോണ്‍ 42 കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ച് നഗരങ്ങളിലൂടെ കടന്ന് പോകുന്നത്.

നവംബര്‍ അഞ്ചിന് നടന്ന പരിപാടിയില്‍ 50000 ആളുകള്‍ തെരുവുകളിലൂടെ ഓടി. ഏകദേശം 8000 ത്താളം ആളുകള്‍ സന്നദ്ധപ്രവര്‍ത്തകരായി പങ്കെടുത്തു.

പരിപാടിയില്‍ ആദ്യമായി പങ്കെടുക്കാനെത്തിയതായിരുന്നു ബ്രിയാന നവാറോ. പരിപാടിക്കായി തയ്യാറാക്കിയ നിരവധി ടെന്റുകളില്‍ ഒന്നില്‍ ഇസ്രഈലിനായി ഓടുക എന്ന പോസ്റ്റര്‍ഒട്ടിച്ചിരുന്നു. കൂടാതെ ഒരു സൈനികന്റെ ചിത്രത്തോടൊപ്പം നല്ലത് ചെയ്യൂ എന്ന പോസ്റ്ററും പതിപ്പിച്ചിരുന്നു. ഇതാണ് തന്റെ രാഷ്ടീയം പ്രകടിപ്പിക്കാന്‍ പ്രേരണയായതെന്ന് നവാറോ പറഞ്ഞു.

‘ആ ടെന്റ് പ്രാര്‍ത്ഥനയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ അതിനു പുറത്തുള്ള പോസ്റ്ററുകള്‍ പക്ഷപാതപരവും രാഷ്ട്രീയ പരവുമായിരുന്നു.കൂടാരം അവിടെ അനുവദിക്കുകയാണെങ്കില്‍ എന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള അതേ അവകാശം എനിക്കും ഉണ്ടാകുമെന്ന് ഞാന്‍ കരുതി.എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു,’ നവാരോ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

‘കുട്ടികളെ ബോംബ് എറിഞ്ഞു കൊല്ലുന്നത് സ്വയം പ്രതിരോധമല്ല’, ‘ഗസയിലെ വംശഹത്യയില്‍ യു.എസ് കുറ്റക്കാരാണ്’ പ്ലക്കാര്‍ഡുകളാണ്
നവാറോ ദേഹത്ത് ഒട്ടിച്ചത്.

എന്നാല്‍ തന്റെ പോസ്റ്ററുകളില്‍ ഇസ്രയേലിനെയോ ജൂതന്‍മാരെയോ പരാമര്‍ശിച്ചിട്ടില്ലെന്ന് നവാറോ പറഞ്ഞു.

നവാറോ റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയില്‍ ഇവന്റ് സെക്യൂരിറ്റി അംഗം അവളോട് ഇസ്രഈലിനെതിരായ പ്രചരണ റാലി അല്ലെന്നും വൊളന്റിയര്‍മാര്‍ രാഷ്ട്രീയ സന്ദേശം പ്രചിരിപ്പിക്കുന്നത് ലംഘനമാണെന്നും പറയുന്നത് കാണാം.

തുടര്‍ന്ന് അവരുടെ ബാഡ്ജ് അഴിപ്പിക്കുകയും പൊലീസില്‍ ഏതാനും അംഗങ്ങളുടെ അകമ്പടിയോടെ അവളെ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

‘NYRR രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണ്. ഞങ്ങളുടെ യൂണിഫോമുകളും മറ്റും അതിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ സ്റ്റാര്‍ട്ടിങ് ലൈന്‍ ടെന്റുകളില്‍ ഒന്നില്‍ രാഷ്ട്രീയ സന്ദേശം പോസ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നതയി ഞങ്ങളറിഞ്ഞിരുന്നില്ല. ഞങ്ങളുടെ നിയമങ്ങള്‍ കൂടുതല്‍ തുല്യമായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും, NYRR വക്താവ് പറഞ്ഞു.

ദിവസാവസാനം വരെ ഇസ്രഈലിനെ പിന്തുണയ്ക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ഒരു കൂടാരത്തിനുള്ള അവരുടെ പിങ്ക്, ഓറഞ്ച് യൂണിഫോം ധരിക്കാന്‍ അനുവാദം നല്‍കിയതായി നവാരോ പറഞ്ഞു. ഇത് സംഘാടകരുടെ ഇരട്ടത്താപ്പാണെന്നും അവര്‍ ആരോപിച്ചു.

ഫലസ്തീനില്‍ വംശഹത്യ നടക്കുന്നുണ്ടെന്ന് ബോധവത്കരിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് നവാറോ പറഞ്ഞു.

comtent highjight : Volunteer removed from New York City Marathon for pro-Palestine sign

We use cookies to give you the best possible experience. Learn more