| Wednesday, 9th September 2020, 1:27 pm

എസ്.യു.വി പ്രേമികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു; ഫോക്സ് വാഗന്‍ ടിഗ്വാന്‍ ഓള്‍സ്പേസ് ഇന്ത്യന്‍ വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിങ്ങളുടെ ഇഷ്ടങ്ങളും കംഫര്‍ട്ടും തിരിച്ചറിഞ്ഞ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്‍ രൂപകല്‍പ്പന ചെയ്ത ഒരു എസ്.യു.വി, അതാണ് ഫോക്സ് വാഗന്‍ ടിഗ്വാന്‍. ഏഴ് വ്യത്യസ്ത നിറങ്ങളിലെത്തുന്ന ടിഗ്വാന്‍ ഓള്‍സ്പേസ് അതിന്റെ ഡിസൈനിങ്ങിലും മികച്ച ഭംഗിയും മൂല്യവും കംഫര്‍ട്ടും വാഗ്ദാനം ചെയ്യുന്നു. ഫോക്‌സ് വാഗന്റെ വിശ്വാസ്യതയും കിടിലന്‍ ഫീച്ചറുകളും നൂതന ടെക്‌നോളജിയും തന്നെയാണ് ഏഴ് സീറ്റുകളോടെ വിപണിയില്‍ ഇറങ്ങുന്ന ടിഗ്വാനെ മറ്റ് എസ്.യു.വികളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.

ആസ്വാദ്യകരമായ യാത്രകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച 2.0 ടി.എസ്.ഐ എന്‍ജിന്‍, ടിഗ്വാന്‍ ഓള്‍സ്പേസിനെ പവര്‍ട്രെയിനിന്റെ കാര്യത്തില്‍ മറ്റ് എസ്.യു.വികളേക്കാള്‍ ഒരുപടി മുന്നില്‍ നിര്‍ത്തുന്നു.

ടിഗ്വാന്റെ ടി.എസ്.ഐ എന്‍ജിന്‍ ഒരു ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ആയതിനാല്‍ 320ഉം 187മുള്ള ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കുന്നു. എന്നിരുന്നാലും ഇന്ധനക്ഷമതയെ ഇത് ഒട്ടും തന്നെ ബാധിക്കുന്നുമില്ല.

വ്യത്യസ്തരായ യാത്രികരുടെ വേറിട്ട താല്‍പര്യങ്ങളെയെല്ലാം സംതൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന വിപുലമായ പാക്കേജാണ് ടിഗ്വാന്‍ ഓള്‍സ്‌പേസിന്റെ പ്രത്യേകത. മാത്രമല്ല, ഫോക്സ് വാഗന്റെ അത്യുഗ്രന്‍ സെവന്‍ സ്പീഡ് ഡി.എസ്.ജി ഗിയര്‍ ബോക്സോടുകൂടിയ ടി.എസ്.ഐ എന്‍ജിന്‍ വാഹനമോടിക്കുന്നയാള്‍ക്ക് ഉല്ലാസകരമായ അനുഭവം നല്‍കുന്നു.

നിങ്ങള്‍ക്ക് ടിഗ്വാന്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്നുണ്ടോ? എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രൈവര്‍ക്ക് സുഗമമായ യാത്രാനുഭവം നല്‍കുന്നതിനായി നിര്‍മ്മിച്ചെടുത്ത ടി.എസ്.ഐ എന്‍ജിനോടൊപ്പം ഏകീകരിച്ച ഡയറക്റ്റ് ഷിഫ്റ്റ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്സുകളാണ് ഫോക്സ് വാഗന്‍ ടിഗ്വാന്‍ ഓള്‍സ്പേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

4മോഷന്‍ AWDയോട് കൂടിയും വ്യത്യസ്ത റോഡുകള്‍ക്കും കാലാവസ്ഥകള്‍ക്കും അനുയോജ്യമായ നാല് ഡ്രൈവിങ്ങ് മോഡുകളോടുകൂടിയും വരുന്ന ഓള്‍സ്പേസ് ഒരു പൂര്‍ണ എസ്.യു.വി മോഡല്‍ ആണെങ്കിലും ഉയര്‍ന്ന പെര്‍ഫോമന്‍സിന്റെ കാര്യത്തിലോ ഉജ്ജ്വലമായ ഹാന്‍ഡ്ലിങ്ങിന്റെ കാര്യത്തിലോ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യുന്നില്ല.

സമ്പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായ ആക്റ്റീവ് ഇന്‍ഫോ ഡിസ്പ്ലേ, ടിഗ്വാന്‍ ഓള്‍സ്പേസിലൂടെയാണ് ഫോക്സ് വാഗന്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത്.

സൗകര്യങ്ങളുടെ കാര്യത്തില്‍ മികച്ചു നില്‍ക്കാനായി ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാന്‍ഡ്സ് ഫ്രീ ഓപ്പറേഷനുവേണ്ടി ഈസി ഓപ്പണ്‍ ബൂട്ട്, സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗുകള്‍, കാഴ്ചകള്‍ ആസ്വദിക്കാനായി ഒരു ആഡംബര സണ്‍റൂഫ് തുടങ്ങിയവ ഓള്‍സ്പേസിന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്. ഫോക്സ്‌വാഗന്റെ ജര്‍മ്മന്‍ എന്‍ജിനീയറിങ്ങ് മികവിനും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ബില്‍ഡിനും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇന്നും എതിരാളികളില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: volkswagen tiguan in indian market

We use cookies to give you the best possible experience. Learn more