ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ വോഗ്‌സ് വാഗണ് 500 കോടി രൂപ പിഴ
Car
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ വോഗ്‌സ് വാഗണ് 500 കോടി രൂപ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th March 2019, 8:53 pm

ന്യൂദല്‍ഹി: ജര്‍മ്മന്‍ വാഹന നിര്‍മ്മാണ കമ്പനിയായ വോഗ്‌സ് വാഗണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി രൂപ പിഴ ചുമത്തി.
നിലവാരമില്ലാത്ത ഉപകരണങ്ങള്‍ വാഹനങ്ങളിള്‍ ഉപയോഗിച്ചത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുന്നു എന്ന് കാണിച്ചാണ് പിഴ. രണ്ട് മാസം കൊണ്ട് പിഴ ഒടുക്കണമെന്നാണ് നിര്‍ദ്ദേശം.

ഗുരുതരമായ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നതാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ വോഗ്‌സ് വാഗണിന്റെ നടപടിയെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ത്യയിലെ എല്ലാ ചട്ടങ്ങളും കമ്പനി പാലിക്കുന്നുണ്ടെന്ന വോഗ്‌സ് വാഗണ്‍ ഗ്രൂപ്പ് അറിയിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ തീരുമാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് കമ്പനിയുടെ തീരുമാനം.

ALSO READ: ആഡംബരത്തില്‍ ഇനി മറ്റൊരു പേരില്ല; 131 കോടിയുടെ കാര്‍ പുറത്തിറക്കി ബുഗാട്ടി

2015 ല്‍ സര്‍ക്കാര്‍ നടത്തിയ അന്വേണത്തില്‍ വോഗ്‌സ് വാഗണ്‍ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന 3,23,700 കാറുകള്‍ രാജ്യത്ത് നിന്ന് തിരിച്ച് വിളിച്ചിരുന്നു.

വോഗ്‌സ് വാഗണ്‍ 82 വര്‍ഷത്തിനിടയില്‍ നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഡീസല്‍ എമിഷന്‍ അഴിമതി.

വാഹനത്തില്‍ നിന്ന് അമിതമായി നൈട്രജന്‍ ഓക്‌സൈഡ് പുറം തള്ളുന്നെന്നും അത് ശ്വസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കുമെന്നും കാണിച്ച് ജനുവരിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വോഗ്‌സ് വാഗണ് 100 കോടി രൂപ വിഴയിട്ടിരുന്നു.