ന്യൂദല്‍ഹി: മതത്തിന്റെ പേരില്‍ രാജ്യത്ത് വിഭാഗീയ മതിലുണ്ടാകുകയാണെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരാക്കി ശിക്ഷിക്കുകയാണെന്നും ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യയ്ക്കായി വേണ്ടി ചിത്രീകരിച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
അവകാശങ്ങളെക്കുറിച്ച് ചോദ്യമുയര്‍ത്തുന്നവരെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ചിത്രകാരന്‍മാര്‍, നടീ-നടന്‍മാര്‍, ചരിത്രകാരന്‍മാര്‍, കവികള്‍ എന്നിവരെല്ലാം നിയന്ത്രിക്കപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ പോലും നിശബ്ദരാക്കപ്പെടുന്നു.”
മതത്തിന്റെ പേരില്‍ വെറുപ്പിന്റെ മതില്‍ ഉയര്‍ത്തുന്നു. നിഷ്‌കളങ്കര്‍ കൊല്ലപ്പെടുന്നു. ക്രൂരതയും ഭീതിയുമുള്ള രാജ്യമായി മാറുകയാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.
അനീതിക്കെതിരെ നിലകൊള്ളുന്നവരുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്തും ലൈസന്‍സുകള്‍ റദ്ദാക്കിയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും ശബ്ദം ഇല്ലാതാക്കുന്നു. ഇങ്ങനെയൊരു രാജ്യമാണോ നമ്മള്‍ സ്വപ്‌നം കാണുന്നത്.? – ഷാ ചോദിക്കുന്നു.
ALSO READ: മനോഹരമായി സംസാരിച്ചു, പക്ഷെ എനിക്കുള്ള മറുപടി മാത്രം തന്നില്ല; നിര്‍മല സീതാരാമനെതിരെ രാഹുല്‍ ഗാന്ധി
നേരത്തെ രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പേരില്‍ ഭരണകൂടത്തിനെതിരെ ഷാ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവനാണ് എന്നായിരുന്നു ഷായുടെ പ്രസ്താവന. ബുലന്ദ്ശഹര്‍ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു നസറുദ്ദീന്റെ പരാമര്‍ശം.
അബ് കിബാര്‍ മാനവ് അധികാര്‍ എന്ന ഹാഷ്ടാഗിലാണ് ആംനസ്റ്റി വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും ഇന്ത്യയില്‍ വിള്ളല്‍ വീണുകൊണ്ടിരിക്കുകയാണെന്നും ആംനസ്റ്റി പറയുന്നു.
WATCH THIS VIDEO: