ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ന്യൂയറിന് പുതിയ ഓഫറുമായി രംഗത്ത്. 2018 ജനുവരി മുതല്‍ വോയിസ് ഓവര്‍ എല്‍.ടി.ഇ സേവനും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. എച്ച്.ഡി ക്ലാരിറ്റിയുള്ള ഫോണ്‍ ഉപയോഗിച്ച് എച്ച്.ഡി ക്രിസ്റ്റല്‍ ക്ലിയര്‍ വോയ്സ് ആസ്വദിക്കാന്‍ ഈ സേവനത്തിലൂടെ കഴിയും.
ആദ്യഘട്ടത്തില്‍ വോഡഫോണ്‍ വോയ്സ് എല്‍.ടി.ഇ സേവനം മുംബൈ, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ലഭ്യമാക്കുക. അധികം താമസിയാതെ തന്നെ ഈ സേവനം രാജ്യത്ത് മുഴുവനായും വ്യാപിപ്പിക്കും.
വോയ്സ് എല്‍.ടി.ഇക്ക് ആവശ്യമായ സൗകര്യങ്ങളുള്ള ഹാന്ഡ്സെറ്റും 4ജി സിം കണക്ഷനും ഉള്ളവര്‍ക്ക് അധിക ചാര്‍ജ് കൊടുക്കാതെ തന്നെ ഈ സേവനം ഉപയോഗിക്കാനാകും.
വോഡഫോണ്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വേറെയും ന്യൂയര്‍ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 198 രൂപയ്ക്ക് 4 ജി ഡാറ്റായും പരിധിയില്ലാത്ത കോളുകളുമായിരുന്നു അത്. ദിവസേന ഒരു ജി.ബിയാണ് ഈ ഓഫറില്‍ ഉപയോഗിക്കാനാകുന്നത്.