ന്യൂദല്‍ഹി: സര്‍ക്കാറിന് നല്‍കേണ്ട കുടിശ്ശികയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ വൊഡാഫോണ്‍-ഐഡിയ അടച്ചുപൂട്ടേണ്ടി വരുമെന്ന് ആദിത്യ ബിര്‍ള ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള. ടെലികോം മേഖല ഇനിയും പിടിച്ചുനില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റ് 2019 ലായിരുന്നു ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്റെ പ്രതികരണം.
‘ഈ മേഖലയ്ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് അത്യാവശ്യമാണ്. ഞങ്ങള്‍ക്ക് അത്തരത്തില്‍ ഒരു സഹായം കിട്ടുന്നില്ലെങ്കില്‍ എനിക്ക് തോന്നുന്നത് ഇത് വൊഡാഫോണ്‍ ഐഡിയയുടെ അവസാനമായിരിക്കും.’
ടെലികോം ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം യൂസേജ് ചാര്‍ജ് എന്നീ ഇനങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് 1.47 ലക്ഷം കോടി നല്‍കാന്‍ ടെലികോം കമ്പനികളോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 14 വര്‍ഷത്തെ ചാര്‍ജുകളും പലിശയും നല്‍കാനായിരുന്നു കോടതി ഉത്തരവ്. ഇതില്‍ ഇളവ് വേണമെന്നാണ് കമ്പനിയുടെ ആവശ്യം.
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏകദേശം 53,038 കോടി രൂപ വൊഡാഫോണ്‍-ഐഡിയ കേന്ദ്രസര്‍ക്കാറിന് നല്‍കേണ്ടി വരും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും തുക നല്‍കാന്‍ ഒരു കമ്പനിക്കും കഴിയില്ലെന്നാണ് വൊഡാഫോണ്‍-ഐഡിയയുടെ പ്രതികരണം. നേരത്തെ ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളെല്ലാം നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സെപ്റ്റംബര്‍ പാദത്തില്‍ വൊഡാഫോണ്‍ഐഡിയ 50,921 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എ.ജി.ആര്‍ വിധിയെത്തുടര്‍ന്ന് വോഡാഫോണ്‍ ഐഡിയയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. എ.ജി.ആര്‍ കുടിശ്ശിക സംബന്ധിച്ച സുപ്രീം കോടതിയുടെ ഒക്ടോബര്‍ 24 ലെ വിധിക്കെതിരെ കമ്പനി ഒരു അവലോകന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
WATCH THIS VIDEO: