| Saturday, 16th November 2019, 2:01 pm

കടക്കെണിയില്‍ വോഡാഫോണ്‍- ഐഡിയ; കേന്ദ്രസര്‍ക്കാര്‍ സഹായമില്ലെങ്കില്‍ തിരിച്ചടവ് സാധ്യമല്ലെന്ന് കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: അടിയന്തരമായി സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ എടുത്ത വായ്പാത്തുക സമയനിഷ്ഠമായി തിരിച്ചടയ്ക്കാന്‍ സാധിക്കില്ലെന്ന് വോഡാഫോണ്‍- ഐഡിയ.

ടെലിംകോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായമുണ്ടെങ്കില്‍ മാത്രമെ വായ്പകള്‍ തിരച്ചടക്കാന്‍ പറ്റുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാറിന്റെ പിന്തുണക്ക് പുറമെ ധനസമാഹരണത്തിനായി തങ്ങളുടെ ഡാറ്റാ സെന്ററുകളും ഒപ്റ്റിക് ഫൈബര്‍ ശൃംഖലയും വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ രവീന്ദര്‍ തക്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്റ്റംബര്‍ പാദത്തില്‍ വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിന് 50,921.9 കോടിയുടെ നഷ്ടമുണ്ടായി. കമ്പനിക്ക് 1.02 ലക്ഷംകോടിയുടെ ബാധ്യതയുണ്ട്.

ഒക്ടോബറിലെ സുപ്രീംകോടതി വിധി പ്രകാരം ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ ചാര്‍ജുകള്‍, പലിശ, പിഴകള്‍ എന്നിവയില്‍ 44,000 കോടിയിലധികം രൂപയുടെ അധിക കുടിശ്ശിക മൂന്ന് മാസത്തിനുള്ളില്‍ അടയ്‌ക്കേണ്ടതുണ്ട്.

സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനുകൂലമായ സമീപനം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് കമ്പനി. പലിശ എഴുതിത്തള്ളുന്നതുള്‍പ്പെടെ പിഴയും പലിശയും നികുതിയും ഒഴിവാക്കി സ്‌പെക്ട്രം തുക അടക്കുന്നതിന് മൊറട്ടേറിയം ഏര്‍പ്പെടുത്തണമെന്നാണ് കമ്പനിക്കുള്ള ആവശ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയില്‍ അനുകൂലമായ വിധിയുണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നാണ് കമ്പനി പറയുന്നത്.

We use cookies to give you the best possible experience. Learn more