| Monday, 7th September 2020, 1:32 pm

വോഡഫോണ്‍-ഐഡിയ ഇനി മുതല്‍ വി (Vi); പുതിയ ലോഗോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ പുതിയ ബ്രാന്‍ഡ് നെയിം പ്രഖ്യാപിച്ചു. വി (Vi) എന്നാണ് പുതിയ പേര്.

പുതിയ ലോഗോയും കമ്പനി പുറത്തിറക്കി. രണ്ട് വര്‍ഷം മുന്‍പാണ് വോഡഫോണും ഐഡിയയും ഒരുമിച്ചത്.

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഡിജിറ്റല്‍ സേവനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി എം.ഡിയും സി.ഇ.ഒയുമായ രവീന്ദര്‍ ടക്കര്‍ പറഞ്ഞു.

രാജ്യത്തെ മറ്റ് രണ്ട് പ്രമുഖ ടെലികോം കമ്പനികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമാണ് ഒറ്റ ബ്രാന്‍ഡ് എന്നതിലൂടെ കമ്പനി ലയനത്തിലൂടെ പ്രഖ്യാപിച്ചത്.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം എ.ജി.ആര്‍ കുടിശ്ശിക തീര്‍ക്കാന്‍ ലക്ഷ്യമിട്ട് ഓഹരി വില്‍പ്പനയിലൂടെയും മറ്റ് നടപടികളിലൂടെയും 25,000 കോടി രൂപ സമാഹരിക്കാന്‍ ബോര്‍ഡ് സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ബ്രാന്‍ഡ് നെയിം പ്രഖ്യാപനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vodafone Idea launches unified brand ‘Vi’

We use cookies to give you the best possible experience. Learn more