| Thursday, 2nd August 2018, 11:13 am

യു.ഡി.എഫ് ഉന്നതാധികാരസമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഉന്നതാധികാരസമിതിയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ അധ്യക്ഷനുമായ വി.എം സുധീരന്‍ രാജിവെച്ചു. യു.ഡി.എഫ് യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് സുധീരന്‍ അറിയിച്ചു. ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെയും യു.ഡി.എഫ് കണ്‍വീനറെയും അദ്ദേഹം അറിയിച്ചു.

പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും സുധീരന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതേസമയം രാജി എന്ത് കാരണത്താലാണെന്നതിനെക്കുറിച്ച് വ്യക്തമല്ല.

ALSO READ: കാല്‍നടജാഥയുമായി വീണ്ടും സി.പി.ഐ.എം; സേലം-ചെന്നൈ എട്ടുവരിപ്പാതയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ സി.പി.ഐ.എമ്മിന്റെ വന്‍ പ്രക്ഷോഭം,വീഡിയോ

നേരത്തെ കേരള കോണ്‍ഗ്രസ് എമ്മിന്, കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിനെതിരെ സുധീരന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന്റെ അസ്തിത്വം നഷ്ടപ്പെടുത്തുന്ന തീരുമാനമെന്നായിരുന്നു സുധീരന്റെ അഭിപ്രായം.

കെ.പി.സി.സി നേതൃത്വത്തിനെതിരെയും സുധീരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ കെ.എം മാണിയോടൊപ്പം പങ്കെടുക്കില്ലെന്ന് നിലപാടായിരുന്നു സുധീരന്‍ സ്വീകരിച്ചിരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more